ഉണ്ണികൃഷ്ണൻ | Screengrab: Mathrubhumi News
തിരുവനന്തപുരം: 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതിന് പിന്നില്‍ കുടുംബപ്രശ്‌നങ്ങളെന്ന് പോലീസ്. തിരുവല്ലം പാച്ചല്ലൂരില്‍ കുഞ്ഞിന്റെ നൂല് കെട്ട് ദിവസമായിരുന്ന ഇന്നലെയാണ് സംഭവം. അച്ഛന്‍ ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു.
നെടുമങ്ങാട് സ്വദേശി ചിഞ്ചുവിന്റെ രണ്ടാം വിവാഹവും പാച്ചല്ലൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്റെ ആദ്യവിവാഹവും ആയിരുന്നു. ഇവരുടെ നാല്പത് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയത് നേരത്തെ തയാറാക്കിയ പദ്ധതി പ്രകാരമാണെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
കുഞ്ഞിന്റെ മാതാവായ ചിഞ്ചുവിന്റെ വീട്ടില്‍വെച്ചായിരുന്നു ഇന്നലെ നൂലുകെട്ട് ചടങ്ങുകള്‍ നടന്നത്. അതിന് ശേഷം പ്രതി ഉണ്ണികൃഷ്ണന്‍ കുഞ്ഞിനേയും കൊണ്ട് തിരുവല്ലം പാച്ചല്ലൂരിലേക്ക് വരുകയും കൊലപ്പെടുത്തുകയുമായിരുന്നു.
കുഞ്ഞിനെ കാണാനില്ലെന്ന് വ്യക്തമാക്കി മാതാവാണ് പോലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും അച്ഛന്‍ ഉണ്ണികൃഷ്ണനെ ചോദ്യം ചെയ്യുകയുമായിരുന്നു. എന്നാല്‍ ഇയാള്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ആദ്യം പ്രതികരിച്ചത്. എന്നാല്‍ പിന്നീട് ഇയാള്‍ സംഭവം നടന്ന പുഴയുടെ ഭാഗത്ത്കൂടി നടന്നുപോകുന്നതായി കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം വ്യക്തമായത്.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: Father killed infant baby throwing her in river for family issues
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..