Photo: Mb News
തിരുവനന്തപുരം: വിഴിഞ്ഞത്ത് പോലീസ് സ്‌റ്റേഷന് നേരെയുണ്ടായ ആക്രമണസംഭവങ്ങളില്‍ ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടായെന്ന് വിഴിഞ്ഞം സമരസമിതി ചെയര്‍മാന്‍ ഫാ. യൂജിന്‍ പെരേര. അദാനിയുടെ ഏജന്റുമാര്‍ ആക്രമമ സംഭവങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അടുത്ത കെട്ടിടത്തില്‍ നിന്ന് അവരാണ് കല്ലെറിഞ്ഞതെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും സമരം പൊളിക്കാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ തിരക്കഥയാണ് ഇന്നലെ കണ്ടതെന്നും യൂജിന്‍ പെരേര ആരോപിച്ചു.
'26 ന് നടന്ന സംഭവങ്ങളിൽ എന്റെ പേരില്‍ ഉള്‍പ്പടെ കേസെടുത്തിരിക്കുകയാണ്. ആര്‍ച്ച് ബിഷും സഹായ മെത്രാനും സമരപ്പന്തലില്‍ വന്നിട്ടില്ല. എന്റെ പേരില്‍ കേസെടുത്താല്‍ എനിക്ക് കുഴപ്പമില്ല. പോലീസ് പിടികൂടിയ സെല്‍ട്ടണ്‍ ഈ സംഭവങ്ങളിലൊന്നും പങ്കാളിയല്ല. എന്നാല്‍ അദ്ദേഹത്തെ ഇന്നലെ ഉച്ചയോടെ അദ്ദേഹത്തെ പോലീസ് തട്ടിക്കൊണ്ടുപോവുകയായിരുന്നു. അദ്ദേഹത്തെ വിടണമെന്നുള്ള ഞങ്ങളുടെ അപേക്ഷ പോലീസ് കേട്ടില്ല' - ഫാ. യൂജിന്‍ പെരേര പറഞ്ഞു.
സെല്‍ട്ടന്റെ അറസ്റ്റിന്റെ കാരണം അന്വേഷിക്കാന്‍ വിഴിഞ്ഞം ഇടവകയില്‍ നിന്ന് ജനങ്ങളെ പ്രതിനിധീകരിച്ച് സ്റ്റേഷനിലെത്തിയവരേയും പോലീസ് പിടിച്ചുവെച്ചു. പോലീസ് സ്‌റ്റേഷനില്‍ ആദ്യം സ്ത്രീകളാണ് വന്നത്. അവര്‍ സമാധാനത്തോടെയാണ് സമരം ചെയ്തത്. എന്നാല്‍ അക്രമസംഭവങ്ങളില്‍ ബാഹ്യ ശക്തികളുണ്ടെന്ന് സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ പറഞ്ഞു.
സ്റ്റേഷനിലെ അക്രമണ സംഭവങ്ങളെ അംഗീകരിക്കുന്നില്ല. ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണുണ്ടായത്. പോലീസുദ്യോഗസ്ഥര്‍ക്കുണ്ടായ വേദനയിലും മുറുവികളിലും ദുഃഖമുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന് ആഗ്രഹിക്കുന്നുവെന്നും യൂജിന്‍ പെരേര പറഞ്ഞു.
സര്‍വകക്ഷിയോഗത്തിന്റെ ഉദ്ദേശം വ്യക്തമല്ല. സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ കൃത്യമായ അജണ്ട നിശ്ചയിക്കണം. അക്രമ സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ജാഗ്രത പാലിക്കും. സമാധാനം പുനഃസ്ഥാപിക്കാന്‍ സഹകരിക്കുമെന്നും പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചാല്‍ പ്രതികരിക്കുമെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Father Eugine Pereira, vizhinjam protest, police station attack
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..