പീഡന പരാതിയില്‍ മകന്‍ ജയിലിലായ വിഷമത്തില്‍ പിതാവ് ജീവനൊടുക്കി


പ്രത്യേക കോടതി അനുമതിയോടെ ജയിലിലായിരുന്ന യുവാവിനെ പുറത്തെത്തിച്ചാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്.

പ്രതീകാത്മകചിത്രം | Photo: Mathrubhumi

കമ്പംമെട്ട്: പീഡനപരാതിയെ തുടര്‍ന്ന് മകന്‍ ജയിലിലായ വിഷമത്തില്‍ പിതാവ് ജീവനൊടുക്കി. രണ്ടുമാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. പിഡനത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ഇയാള്‍.

യുവാവ് റിമാന്‍ഡിലായതോടെ പിതാവ് കടുത്ത മാനസിക സമ്മര്‍ദത്തിലായി. ആത്മഹത്യാ പ്രവണത കാണിച്ചിരുന്ന ഇദ്ദേഹത്തെ പോലീസും ബന്ധുക്കളും അടക്കം ഇടപെട്ട് പിന്തിരിപ്പിച്ചിരുന്നു. എന്നാല്‍, തിങ്കളാഴ്ച കഴിഞ്ഞദിവസം കമ്പംമെട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവാവിന്റെ പിതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പ്രത്യേക കോടതി അനുമതിയോടെ ജയിലിലായിരുന്ന യുവാവിനെ പുറത്തെത്തിച്ചാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. അസ്വാഭാവിക മരണത്തിന് കമ്പംമെട്ട് പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: father committed suicide due to his son's incarceration on a molestation complaint


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented