രോഗിയായ മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു


ബാലകൃഷ്ണന്റെ വീട്‌

പാലക്കാട്: പാലക്കാട് നെന്മാറയില്‍ മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകന്‍ മുകുന്ദനെ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഇന്ന് രാവിലെ വീടിന് പുറത്ത് ആളുകളെ കാണാതിരുന്നതോടെ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും മരിച്ച നിലയില്‍ കണ്ടത്.

മുകുന്ദനെ വെട്ടിയ ബാലകൃഷ്ണന്‍ മരണം ഉറപ്പാക്കിയ ശേഷമാണ് തൂങ്ങി മരിച്ചത്. കടുത്ത പ്രമേഹ രോഗിയായ മകനെ നോക്കാനുള്ള ബുദ്ധിമുട്ടിലാണ് ബാലകൃഷ്ണന്‍ ഇത്തരമൊരു പാതകം ചെയ്തതെന്നാണ് അടുത്ത ബന്ധുക്കള്‍ പറയുന്നത്.



പ്രമേഹ ബാധിതനായ മുകുന്ദന് കാലിലും മറ്റും വൃണങ്ങളുണ്ടായിരുന്നു. ബാലകൃഷ്ണന്റെ ഭാര്യ നേരത്തെ മരിച്ചതാണ്. 65-കാരനായ തനിക്ക് മകനെ നോക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ബാലകൃഷ്ണന്‍ ബന്ധുക്കളോടും മറ്റും പറഞ്ഞിരുന്നു.

സംഭവത്തില്‍ നെന്മാറ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Father committed suicide after killing his son


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented