മകളെ പിന്നിലിരുത്തി സ്കൂളിൽ കൊണ്ടുപോവുന്ന അച്ഛൻ,
ഒറ്റക്കൈ കൊണ്ട് സൈക്കിൾ ബാലൻസ് ചെയ്ത് മകളെ പിന്നിലിരുത്തി സ്കൂളിൽ കൊണ്ടുപോവുന്ന അച്ഛൻ, പിന്നിൽ ചിരിച്ചുല്ലസിച്ച് സൈക്കിൾ യാത്ര ആസ്വദിക്കുന്ന മകൾ. കോഴിക്കോട് കൊയിലാണ്ടിയിൽ കണ്ട ഒരു കാഴ്ച. ഫറോക്ക് ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോക്ടറായ ഡോ. മുഹമ്മദ് റയീസ് പകർത്തിയ ദൃശ്യങ്ങൾ നിമിഷങ്ങൾ കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
കൊയിലാണ്ടി പറമ്പലമ്പലം സ്വദേശി റഷീദ് മകൾ യുകെജിക്കാരി ഖദീജ ഹന്നയെ കുറച്ചുദിവസമായി സ്കൂളിൽ കൊണ്ടുപോവുന്നത് ഇങ്ങനെയാണ്. പെയിന്റിങ് തൊഴിലാളിയായിരുന്നു അഷ്റഫ്. പത്ത് വർഷം മുമ്പ് ഐസ് മെഷീനിൽ കുടുങ്ങി ഒരു കൈ നഷ്ടപ്പെട്ടു. അതിന് ശേഷം ജോലിയൊന്നുമില്ല. ഡിഗ്രിക്ക് പഠിക്കുന്ന മൂത്ത സഹോദരി ഹന്നത്ത് കോളേജിലേക്ക് പോകുമ്പോൾ അനിയത്തിയെ സ്കൂളിൽ വിടുകയാണ് പതിവ്.
വീടിന് ഒന്നര കിലോമീറ്റർ അകലെയാണ് ഖദീജ ഹന്നയുടെ സ്കൂൾ. ഒരാഴ്ചയായി ഹന്നത്തിന് പനിയാണ്. മകളുടെ ക്ലാസ് മുടങ്ങാതിരിക്കാൻ റഷീദിന് മറ്റു വഴിയൊന്നുമില്ലായിരുന്നു. ആകെയുള്ള വാഹനം ഈ സൈക്കിളാണ്. സൈക്കിളിൽ മകളുമായി സ്കൂളിലേക്ക്...
Content Highlights: father balances cycle to take his daughter to school
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..