തിരുവനന്തപുരം: കൈതമുക്കില്‍ കുട്ടികളെ അമ്മ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവവുമായി ബന്ധപ്പെട്ട് പിതാവ് കുഞ്ഞുമോന്‍ അറസ്റ്റില്‍.

ഭാര്യയെയും കുട്ടികളെയും മര്‍ദിച്ചെന്ന പരാതിയിലാണ് കുഞ്ഞുമോനെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞദിവസമാണ് ശിശുക്ഷേമസമിതി കുട്ടികളെ ഏറ്റെടുത്തത്. അച്ഛന്‍ മര്‍ദിച്ചിരുന്നെന്ന് കുട്ടികള്‍ ചൈല്‍ഡ് ലൈന് മൊഴി നല്‍കിയിരുന്നു. കൊടുംപട്ടിണിയെ തുടര്‍ന്നാണ് കുട്ടികളെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ ശിശുക്ഷേമസമിതിക്ക് കത്തുനല്‍കിയത്.  

content highlights: father arrested in connection with woman handovers children to sisukshema samithi