നാടുവിട്ടുപോയ അച്ഛന്‍റെ അന്ത്യനിമിഷങ്ങളില്‍ മകനെത്തി, അവസാന തുള്ളി വെള്ളം നല്‍കാന്‍


ഒന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനെ നഷ്ടപ്പെട്ടതാണ്. അച്ഛന്റെ നേരിയ ഓര്‍മപോലും ഇല്ലാതെയാണ് ഇക്കാലമത്രയും ജീവിച്ചത്. പഴയ ഫോട്ടോ മാത്രമായിരുന്നു അച്ഛനെന്ന ഓര്‍മ.

വാസുദേവൻ, വിവി സജീവൻ

മാനന്തവാടി: കണ്ണൂര്‍ കേളകം മഞ്ഞളാപുരത്തെ വി.വി. സജീവിന് ഇപ്പോള്‍ 48 വയസ്സായി. ഒന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനെ നഷ്ടപ്പെട്ടതാണ്. അച്ഛന്റെ നേരിയ ഓര്‍മപോലും ഇല്ലാതെയാണ് ഇക്കാലമത്രയും ജീവിച്ചത്. പഴയ ഫോട്ടോ മാത്രമായിരുന്നു അച്ഛനെന്ന ഓര്‍മ. എങ്കിലും ഓരോദിവസവും ആഗ്രഹിക്കും ഒരുമാത്രയെങ്കിലും അച്ഛനെ കാണാനായെങ്കിലെന്ന്. ആ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് സജീവ്. അതിന് നിമിത്തമായതാവട്ടെ, മാനന്തവാടി പോലീസും.

ഏറെക്കാലമായി കൂടെത്താമസിക്കുന്നയാള്‍ അത്യാസന്നനിലയിലാണെന്നും കണ്ണൂരില്‍ അവര്‍ക്ക് ബന്ധുക്കളുണ്ടെന്നും കണിയാരത്ത് താമസിക്കുന്ന സ്ത്രീ മാനന്തവാടി പോലീസ് സ്റ്റേഷനില്‍ വന്നറിയിച്ചതാണ് സജീവിന് അച്ഛന്റെ കണ്ടെത്താന്‍ നിമിത്തമായതും മരണത്തോടടുത്തെത്തിനില്‍ക്കുന്ന സമയത്ത് അച്ഛന് രണ്ടുതുള്ളി വെള്ളം നല്‍കാനായതും.

മാനന്തവാടി പോലീസ് സ്റ്റേഷനില്‍ പരാതി എത്തിയപ്പോള്‍ അന്വേഷിച്ച് വേണ്ടകാര്യങ്ങള്‍ ചെയ്യാന്‍ ഡിവൈ.എസ്.പി എ.പി. ചന്ദ്രനും ഇന്‍സ്‌പെക്ടര്‍ എം.എം. അബ്ദുള്‍ കരീമും പോലീസിന് നിര്‍ദേശം നല്‍കി. അന്വേഷണത്തിനുള്ള നിയോഗം ചെന്നെത്തിയത് കണ്ണൂര്‍ ചാവശ്ശേരി സ്വദേശിയും ഇപ്പോള്‍ മാനന്തവാടി സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. യുമായ കെ. മുസ്തഫയിലാണ്. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി വെള്ളാരംകുന്നില്‍ വാസു എന്ന വിലാസം മാത്രമായിരുന്നു പോലീസിന് ലഭിച്ചത്.

മുസ്തഫ ഏറെക്കാലം ജോലിചെയ്ത കണ്ണൂരിലെ സ്റ്റേഷനുകളിലെല്ലാം അന്വേഷിച്ചു. ഒടുക്കം ഇരിക്കൂര്‍ പോലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ ജോലിചെയ്യുന്ന എ.എസ്.ഐ. പ്രസാദില്‍നിന്ന് വാസുവിന്റെ സ്വദേശം പയ്യാവൂര്‍ മുത്താറിക്കുളമാണെന്നും യഥാര്‍ഥ പേര് വാസുദേവന്‍ എന്നാണെന്നും വിവരം ലഭിച്ചു. പ്രസാദ് സംഘടിപ്പിച്ചു നല്‍കിയ, വാസുദേവന്റെ അനുജന്‍ ശശിയുടെ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ വാസുദേവന്റെ ഭാര്യ ആനന്ദവല്ലിയും മകന്‍ സജീവും കേളകം മഞ്ഞളാംപുറത്തുണ്ടെന്ന വിവരം ലഭിച്ചു.

18 വര്‍ഷമായി അമ്മയ്‌ക്കൊപ്പം വിദേശത്തായിരുന്ന സജീവ് കോവിഡ്കാലത്താണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇപ്പോള്‍ എറണാകുളത്ത് ബിസിനസ് നടത്തുന്ന ഇദ്ദേഹം ജീവിതത്തില്‍ അച്ഛനെ കാണാനാകുമെന്നും അന്ത്യകര്‍മം ചെയ്യാന്‍ സാധിക്കുമെന്നും കരുതിയിരുന്നില്ല. 29-ന് വൈകുന്നേരത്തോടെ മാനന്തവാടി പോലീസിന്റെ വിളിയെത്തിയപ്പോള്‍ സജീവ് അച്ഛന്‍ കണിയാരത്ത് താമസിക്കുന്ന വീട്ടിലേക്ക് ഓടിയെത്തി. വയനാടിന്റെ വിവിധ പ്രദേശങ്ങളില്‍ ബാബു എന്നപേരില്‍ ജീവിച്ചതിനാല്‍ വാസുദേവന്റെ ചരിത്രം വയനാട്ടുകാര്‍ക്കും അറിയില്ലായിരുന്നു.

75 പിന്നിട്ട വാസുദേവന്‍ ശ്വാസതടസ്സം തുടങ്ങിയ പ്രായാധിക്യരോഗങ്ങളാല്‍ പ്രയാസപ്പെടുകയായിരുന്നു. വീട്ടിലെത്തിയ സജീവ് മടിയില്‍ക്കിടത്തി അച്ഛന് വെള്ളം നല്‍കി. ''വെള്ളം നല്‍കിയപ്പോള്‍ രണ്ടുതവണ അദ്ദേഹം ഇറക്കി... അച്ഛാ എന്നുവിളിച്ചപ്പോള്‍ കണ്ണു തുറന്നൊന്നുനോക്കി... പക്ഷേ അദ്ദേഹത്തിന് എന്നെ മനസ്സിലായോ എന്നറിയില്ല'' -സജീവ് പറഞ്ഞു. പിറ്റേദിവസം ബന്ധുക്കളുമായി വരാമെന്നു പറഞ്ഞ് വീട്ടിലേക്കുപോയ സജീവിന് രാത്രി 11-ഓടെ മാനന്തവാടി പോലീസിന്റെ വിളിയെത്തി, വാസുദേവന്‍ മരിച്ചെന്നുപറഞ്ഞ്.

30-ന് പുലര്‍ച്ചെ മൂന്നുമണിയോടെ കണിയാരത്തെത്തി വാസുദേവന്റെ മൃതദേഹം മഞ്ഞളാപുറത്തെ വീട്ടിലെത്തിച്ചു. രാവിലെ അന്ത്യകര്‍മങ്ങള്‍ക്കുശേഷം സംസ്‌കരിച്ചു. അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ സാധിച്ചത് മകനെന്നനിലയില്‍ വലിയ സന്തോഷമുണ്ടെന്നും അതിന് മാനന്തവാടി പോലീസിന് എത്ര നന്ദിപറഞ്ഞാലും മതിയാവില്ലെന്നും സജീവ് പറഞ്ഞു.

Content Highlights: father and son reunion vasudevan sajeevan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented