പൊലിഞ്ഞത് അച്ഛന്റെയും മകന്റെയും ജീവന്‍; അമിതവേഗത്തില്‍ കാറോടിച്ചവര്‍ മദ്യപിച്ചിരുന്നെന്ന് പോലീസ്


അപകടത്തിൽപ്പെട്ട ബൈക്ക്, അപകടമുണ്ടാക്കിയ കാർ പരിശോധിക്കുന്നു. ഇൻസെറ്റിൽ മരിച്ച പ്രദീപും ശ്രീദേവും

തിരുവനന്തപുരം: കിളിമാനൂര്‍-നഗരൂര്‍ റോഡില്‍ അച്ഛന്റെയും അഞ്ചു വയസുകാരന്‍ മകന്റെയും മരണത്തിനിടയാക്കിയ അപകടത്തില്‍ കാറോടിച്ച യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ്. അപകടത്തില്‍ മുണ്ടയില്‍കോണം കരിക്കകത്തില്‍ വീട്ടില്‍ പ്രദീപ് (49), ഇളയ മകന്‍ ശ്രീദേവ് (5) എന്നിവരാണ് മരിച്ചത്. മദ്യലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ പള്ളിക്കല്‍, മടവൂര്‍ സ്വദേശികളായ ജാഫര്‍ ഖാന്‍, ഷിറാഫ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.

ശനിയാഴ്ച രാത്രി എട്ടരയോടെ നഗരൂരില്‍നിന്ന് ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന പ്രദീപിനേയും രണ്ട് മക്കളേയും എതിര്‍ദിശയില്‍ അമിത വേഗതയില്‍വന്ന കാറാണ് ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ശ്രീദേവിന്റെ തല അറ്റുപോയിയിരുന്നു. സമീപത്തെ ഓടയില്‍ തെറിച്ചുവീണ നിലയിലായിരുന്നു മൃതദേഹം. ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ പ്രദീപും മരിച്ചു. പരിക്കേറ്റ മൂത്ത മകന്‍ ശ്രീഹരി (15) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.



നഗരൂര്‍ നന്തായിവനത്തുള്ള കുടുംബവീട്ടില്‍ പോയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രദീപും മക്കളും. മത്തനാട്ട് വീട്ടില്‍ കമലാസനന്റെയും പരേതയായ സുശീലയുടെയും മകനാണ് പ്രദീപ്. കല്പനയാണ് ഭാര്യ.

Content Highlights: father and son died in accident, two arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented