അച്ഛനെ ആശുപത്രിയിലെത്തിക്കുന്നതിനിടയിൽ മകൻ കുഴഞ്ഞുവീണ് മരിച്ചു; പിന്നാലെഅച്ഛൻ ആശുപത്രിയിൽ മരിച്ചു


എസ്.മണികണ്ഠൻ, ശ്രീധരൻ നായർ

തിരുവനന്തപുരം: മലയിൻകീഴിൽ രോഗിയായ അച്ഛനെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നതിനിടയിൽ വാഹനത്തിൽ കുഴഞ്ഞുവീണ് മകൻ മരിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അച്ഛൻ മണിക്കൂറുകൾക്കുള്ളിൽ മരിച്ചു.

മലയിൻകീഴ് ആൽത്തറ മഞ്ജുഭവനിൽ എസ്.മണികണ്ഠൻ (55) വ്യാഴാഴ്ച രാത്രി രോഗിയായ അച്ഛൻ കൊല്ലോട് അക്ഷതയിൽ താമസിക്കുന്ന ശ്രീധരൻ നായരെ (88) ആശുപത്രിയിലെത്തിക്കാൻ ഓട്ടോയുമായെത്തി. അച്ഛനെ വാഹനത്തിൽ കയറ്റി അടുത്തിരിക്കുന്നതിനിടയിൽ മണികണ്ഠൻ കുഴഞ്ഞുവീണു. ഉടനെ മലയിൻകീഴിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

വ്യാഴാഴ്ച രാത്രി 8.45-നായിരുന്നു മരണം. പിന്നീട് അച്ഛൻ ശ്രീധരൻനായരെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെയോടെ മരിച്ചു. പരേതയായ സരസ്വതിയമ്മയാണ് ശ്രീധരൻനായരുടെ ഭാര്യ. മറ്റു മക്കൾ: ഷീലാകുമാരി, പരേതനായ തുളസീധരൻനായർ. മരുമക്കൾ: മധു, തുളസി, മഞ്ജു. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്. മണികണ്ഠന്റെ ഭാര്യ: മഞ്ജു. മക്കൾ: ആദർശ്, ആരതി. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.

Content Highlights: father and son died


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented