ചെണ്ടമേളം കാണാനെത്തി, നവ്യ പിന്നെ കണ്ടത് അച്ഛന്റെയും മകന്റെയും മരണം; റോഡില്‍ കൂട്ടനിലവിളി


ആള്‍ക്കൂട്ടത്തില്‍നിന്ന് നവ്യ അത് തന്റെ അച്ഛന്‍ മഹേഷ് ബാബുവാണെന്ന് തിരിച്ചറിഞ്ഞു. നിലവിളിച്ച് പരക്കം പായുന്ന നവ്യയെ നാട്ടുകാര്‍ തൊട്ടടുത്ത കടയിലിരുത്തി. പിന്നീട് മാത്രമാണ് തന്റെ മകന്‍ ആഗ്‌നേയും അപകടത്തില്‍പ്പെട്ട കാര്യം ആ അമ്മ മനസ്സിലാക്കിയത്.

ലോറി കയറി മരിച്ച അച്ഛൻ മഹേഷ് ബാബുവിനെയും മകൻ ആഗ്നെയിനെയും കണ്ട് പൊട്ടിക്കരയുന്ന നവ്യ, മഹേഷ് ബാബുവിന്റെ ശ്രവണസഹായി റോഡിൽ വീണുകിടക്കുന്നു, ഇൻസെറ്റിൽ മഹേഷ് ബാബുവും ആഗ്നേയും

കണ്ണൂര്‍: ചിറക്കല്‍ പള്ളിക്കുളത്ത് ദേശീയപാതയോരത്തെ മലബാര്‍ കിച്ചന്‍ എന്ന സ്ഥാപനത്തില്‍ ജോലിചെയ്യുന്ന നവ്യ, തൊട്ട് മുന്നില്‍ പുതുതായി ആരംഭിച്ച മാര്‍ബിള്‍ ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ചെണ്ടമേളം കാണാനെത്തിയതായിരുന്നു. ഉദ്ഘാടനം പത്ത് മണിക്ക് കഴിഞ്ഞെങ്കിലും ഷോറൂമിന്റെ മുന്നില്‍ ആള്‍ക്കൂട്ടമുണ്ട്. ഒരു ലോറി തളിപ്പറമ്പ് ഭാഗത്തേക്ക് പോയതിന്റെ തൊട്ടുപിന്നാലെ കൂട്ടനിലവിളിയും ആള്‍ക്കാരുടെ പരക്കംപാച്ചിലും.

Also Read
IN-DEPTH

നായകനിൽനിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങൾ ...

സുരേഷിന്റെ വീട് പോലീസ് ക്യാമ്പിനോട് ചേർന്ന്; ...

'ഷഹന ചായ കുടിക്കാറില്ല'; മുറിയിൽ കുടിച്ചുവെച്ച ...

പന്നി കെണിയുമായി ബന്ധപ്പെട്ട അന്വേഷണം സുരേഷിലേക്കെത്തിച്ചു; ...

ഓടുന്നവരുടെ കൂടെ നവ്യയും ചേര്‍ന്നു. റോഡില്‍ തലപൊട്ടി, ചോരയില്‍ കുളിച്ച്, ചേര്‍ന്ന് കിടക്കുന്ന രണ്ട് ശരീരങ്ങള്‍.

പെട്ടെന്നാര്‍ക്കും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ തളിപ്പറമ്പ് ഭാഗത്തുനിന്ന് ഒരു ആംബുലന്‍സ് വന്നു. നാട്ടുകാര്‍ അത് നിര്‍ത്തിച്ച് മൃതദേഹങ്ങള്‍ അതിലേക്ക് മാറ്റി. ആള്‍ക്കൂട്ടത്തില്‍നിന്ന് നവ്യ അത് തന്റെ അച്ഛന്‍ മഹേഷ് ബാബുവാണെന്ന് തിരിച്ചറിഞ്ഞു. നിലവിളിച്ച് പരക്കം പായുന്ന നവ്യയെ നാട്ടുകാര്‍ തൊട്ടടുത്ത കടയിലിരുത്തി. പിന്നീട് മാത്രമാണ് തന്റെ മകന്‍ ആഗ്‌നേയും അപകടത്തില്‍പ്പെട്ട കാര്യം ആ അമ്മ മനസ്സിലാക്കിയത്.

ലോറി ഡ്രൈവറുടെ അശ്രദ്ധ അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് ദൃക്സാക്ഷികളിലൊരാളായ സി. വിനോദ് പറഞ്ഞു. മരിച്ച മഹേഷ് ബാബു വിനോദിന്റെ അടുത്ത സുഹൃത്താണ്.

മുത്തച്ഛനും കൊച്ചുമകനും ദാരുണാന്ത്യം

കണ്ണൂര്‍: ദേശീയപാതയില്‍ പള്ളിക്കുളത്തിന് സമീപം ലോറിയിടിച്ച് ബൈക്കില്‍ പോവുകയായിരുന്ന മുത്തച്ഛനും കൊച്ചുമകനും മരിച്ചു. ഇടച്ചേരി കൊമ്പ്രക്കാവിന് സമീപം 'നവനീത'ത്തിലെ മഹേഷ് ബാബു (60), മകള്‍ പി. നവ്യയുടെയും പ്രവാസിയായ പ്രവീണിന്റെയും മകന്‍ ആഗ്‌നേയ് (ഒന്‍പത്) എന്നിവരാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നവ്യ അച്ഛന്റെയും മകന്റെയും ദാരുണാന്ത്യത്തിന് സാക്ഷിയായി.

പുതുതായി ആരംഭിക്കുന്ന കടയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ചെണ്ടമേളം കാണാനെത്തിയ നവ്യ അല്‍പം കഴിഞ്ഞ് കണ്ടത് അച്ഛന്റെയും മകന്റെയും ജീവനറ്റ ശരീരമായിരുന്നു. തളാപ്പിലെ എസ്.എന്‍. വിദ്യാമന്ദിര്‍ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ആഗ്‌നേയ്. വെള്ളിയാഴ്ച പകല്‍ 11-നാണ് അപകടം. ഗ്യാസ് നിറയ്ക്കാനുള്ള സിലിന്‍ഡറുകളുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്ന ടി.എന്‍. 90- 7925 നമ്പര്‍ ലോറി ഇതേ ദിശയില്‍ പോവുകയായിരുന്ന ബൈക്കിലിടിച്ചാണ് അപകടം. ലോറിയുടെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി രണ്ടുപേരും തത്ക്ഷണം മരിച്ചു. അപകടത്തിന് ശേഷം ഓടിരക്ഷപ്പെട്ട ലോറി ഡ്രൈവര്‍ കേളകം സ്വദേശി സതിഷ്‌കുമാറിനെ (54) പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

ചിറക്കല്‍ ക്ഷീരോത്പാദകസംഘത്തിലെ മുന്‍ ജീവനക്കാരനാണ് മഹേഷ് ബാബു. ഭാര്യ : വിനീത. മകന്‍ : നിഖില്‍. സഹോദരങ്ങള്‍ : മോഹനന്‍, ബേബി, വാസന്തി, ശൈലജ, ശ്യാമള. മൃതദേഹങ്ങള്‍ വളപട്ടണം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജില്ലാ ആസ്പത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. ശനിയാഴ്ച സംസ്‌കരിക്കും.

റോഡില്‍ ചോരവീഴ്ത്തുന്നു അശ്രദ്ധയും അതിവേഗവും

കണ്ണൂര്‍: വാഹനപ്പെരുപ്പത്തോടൊപ്പം അതിവേഗവും അശ്രദ്ധയും ജില്ലയില്‍ അപകടങ്ങളുടെ തുടര്‍ക്കഥ സൃഷ്ടിക്കുന്നു. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവരുടെവരെ ജീവന്‍ റോഡില്‍ പൊലിയുകയാണ്.

ഇരുചക്രവാഹനയാത്രക്കാരാണ് മരിച്ചവരില്‍ കൂടുതലും. കഴിഞ്ഞദിവസം പള്ളിക്കുളത്ത് മരിച്ചത് സ്‌കൂട്ടര്‍യാത്രക്കാരായ മുത്തച്ഛനും കൊച്ചുമകനുമാണ്. നടുറോഡില്‍ ലോറിക്കടിയില്‍പ്പെട്ട് ദാരുണാന്ത്യമായിരുന്നു. മൂന്നുദിവസംമുന്‍പാണ് ഇരിട്ടിയില്‍ വ്യത്യസ്ത അപകടങ്ങളില്‍ ഒരു സ്ത്രീയും പുരുഷനും വാഹനമിടിച്ച് മരിച്ചത്.

മേയ് മാസം പത്തിലധികം പേര്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ജില്ലയുടെ പല ഭാഗത്തായി മരിച്ചു. അഞ്ചുദിവസം മുന്‍പാണ് മുസ്ലിം ലീഗിന്റെ ആദ്യകാലനേതാവ് വി.കെ.ഇബ്രാഹിം ഹാജി വാഹനാപകടത്തില്‍ മരിച്ചത്. അന്നുതന്നെ ചെറുപുഴയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.

ബൈക്കപകടത്തില്‍ പരിക്കേറ്റ കൂത്തുപറമ്പ് സ്വദേശി മരിച്ചതും അന്നുതന്നെ. പ്ലാസ ജങ്ഷനില്‍ റോഡ് മുറിച്ചു കടക്കവെ തമിഴ്നാട് സ്വദേശിനി ബസിടിച്ച് മരിച്ചതും ഈ മാസം തുടക്കത്തിലാണ്.

2022 ജനുവരി മുതല്‍ നൂറിലധികംപേര്‍ വാഹനാപകടത്തില്‍ മരിച്ചിട്ടുണ്ട്. മൂന്നുവര്‍ഷത്തിനിടയില്‍ പിലാത്തറ-പാപ്പിശ്ശേിരി റോഡില്‍ മാത്രം നാല്പതോളംപേര്‍ മരിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ കണ്ണൂര്‍ നഗരത്തില്‍ കാല്‍ടെക്‌സ് ജങ്ഷനില്‍ സിഗ്‌നലില്‍ ബസ് മുന്നോട്ടെടുത്തപ്പോള്‍ സ്‌കൂട്ടര്‍യാത്രക്കാരന്‍ തലതകര്‍ന്ന് മരിച്ചതും നടുക്കുന്ന ഓര്‍മയാണ്.

മാസങ്ങള്‍ക്കുമുന്‍പ് ഇതേസ്ഥലത്ത്്് സ്വകാര്യ ആസ്പത്രിയില്‍ ജോലിചെയ്യുന്ന യുവതി ടാങ്കര്‍ലോറി കയറി മരിച്ചിരുന്നു.

ഈ വര്‍ഷത്തെ പുതുവത്സരദിനത്തിലാണ് പാപ്പിനിശ്ശേരിയില്‍ ഓട്ടോയും ലോറിയും കൂട്ടിയിട്ടിച്ച് വടകര സ്വദേശികളായ രണ്ടുയുവാക്കള്‍ മരിച്ചത്. തൊട്ടടുത്ത മാസം പിലാത്തറ-പാപ്പിനിശ്ശേരി റോഡില്‍ കണ്ണപുരം പാലത്തിനടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്കുപിറകില്‍ കാര്‍ ഇടിക്കുകയായിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ രണ്ടിടത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. പയ്യാവൂര്‍ ചുണ്ടയില്‍ ഓട്ടോറിക്ഷയില്‍ കാറിടിച്ച്് പുളിക്കല്‍ സ്വദേശിയും മറ്റൊരാളുമാണ് മരിച്ചത്.

കണ്ണൂര്‍ പള്ളിച്ചാല്‍ കെ.എസ്.ടി.പി. റോഡില്‍ വിഷുദിവസം ചൂണ്ടപ്പുറം ടൗണിന് സമിപം കാറില്‍ ആംബുലന്‍സിടിച്ച് യുവാവ് മരിച്ചു. കണ്ണൂര്‍ മേലെ ചൊവ്വയില്‍ ബസും പിക്കപ്പ് വാനും ഇടിച്ച് തങ്കേക്കുന്ന് സ്വദേശിയും മരിച്ചിരുന്നു.

Content Highlights: father and son die in front of navya's eyes

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented