ധന,കൃഷി വകുപ്പുകളുടെ ശീതസമരത്തിൽ കുടുങ്ങി കർഷകക്ഷേമനിധി; 5000 രൂപ പെൻഷനടക്കം അനിശ്ചിതത്വത്തിൽ


ജെ.എസ്. മനോജ്

പെൻഷൻ തുക നിശ്ചയിച്ചത് ആരോട് ചോദിച്ചിട്ടെന്ന് ധനവകുപ്പ്. കൃഷി-ധനവകുപ്പുകൾ തമ്മിൽ ശീതസമരം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കർഷകർക്ക് 5000 രൂപ പെൻഷൻ നൽകുന്നതുൾപ്പെടെ ലക്ഷ്യമിട്ട് രൂപവത്കരിച്ച കർഷകക്ഷേമനിധി ബോർഡ് വകുപ്പുകളുടെ തർക്കക്കുരുക്കിൽ. ‌‌‌‌ഒന്നാം പിണറായി സർക്കാർ കൊട്ടിഘോഷിച്ച്‌ പ്രഖ്യാപിച്ച പദ്ധതിയാണ് പെൻഷൻ തുകയെചൊല്ലി ധന, കൃഷി വകുപ്പുകൾ തമ്മിലുണ്ടായ ശീതസമരത്തിൽ കുടുങ്ങിയത്. ആരോടു ചർച്ചചെയ്താണ് പരമാവധി പെൻഷൻ തുകയായ 5000 രൂപ നിശ്ചയിച്ചതെന്നാണ് ധനവകുപ്പിന്റെ ചോദ്യം;. പദ്ധതിക്ക് അംഗീകാരംതേടിയുള്ള ഫയൽ കഴിഞ്ഞ ഒൻപതുമാസമായി ധനമന്ത്രിയുടെ ഓഫീസിൽനിന്ന് അനങ്ങിയിട്ടില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രചാരണത്തിൽ പ്രധാന ഇനമായിരുന്നു കർഷകക്ഷേമനിധി ബോർഡ്. തിരഞ്ഞെടുപ്പിന് ആറുമാസംമുമ്പേ ക്ഷേമനിധി ബോർഡിന് സർക്കാർ രൂപംനൽകിയിരുന്നു. എന്നാൽ, ബോർഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ പദ്ധതിക്ക് അംഗീകാരം നൽകിയില്ല. ഇതിനുള്ള ഫയൽ മന്ത്രിസഭയുടെ മുമ്പാകെവന്ന് ഉത്തരവിറങ്ങിയാൽ മാത്രമേ ബോർഡിന് പൂർണതോതിൽ പ്രവർത്തനം തുടങ്ങാനാകൂ.

കർഷകന് നൽകുന്ന 5000 രൂപ പെൻഷൻ സർക്കാരിന് ബാധ്യതയാകുമോയെന്ന സംശയമാണ് ധനവകുപ്പ് ഉന്നയിച്ചത്. എന്നാൽ, തനതുവരുമാനത്തിൽനിന്നുതന്നെ ഈ തുക കണ്ടെത്താനാകുമെന്ന് കൃഷിവകുപ്പ് മറുപടി നൽകി. ഇതിനുള്ള ഒട്ടേറെ സ്രോതസ്സുകൾ കർഷക ക്ഷേമനിധി ബോർഡ് നിയമത്തിൽത്തന്നെ പറയുന്നുണ്ടെന്നും കൃഷിവകുപ്പ് വ്യക്തമാക്കിയിരുന്നു.

കൃഷിമന്ത്രി പി. പ്രസാദും ധനമന്ത്രി കെ.എൻ. ബാലഗോപാലും വിഷയത്തിൽ പലതവണ ചർച്ച നടത്തി. എന്നിട്ടും ഫയൽ ഒരിഞ്ചുപോലും അനങ്ങിയിട്ടില്ല. ഇത്ര ബൃഹത്തായ പദ്ധതി ഘടകകക്ഷിയായ സി.പി.ഐ.യുടെ വകുപ്പുവഴി നടപ്പാക്കുന്നതിൽ സി.പി.എമ്മിനുള്ള എതിർപ്പാണ് പ്രധാന തടസ്സമെന്ന് ആരോപണമുയർന്നിട്ടുണ്ട്.

50 ലക്ഷം കർഷകർ: രജിസ്റ്റർചെയ്തത് വെറും 15000

സംഘടനകളിൽ രജിസ്റ്റർചെയ്തവരുടെ മാത്രം കണക്കെടുത്താൽത്തന്നെ 50 ലക്ഷത്തോളം കർഷകർ സംസ്ഥാനത്തുണ്ട്. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള കർഷകസംഘത്തിൽ മാത്രം 39 ലക്ഷംപേരുണ്ട്. ബോർഡിന്റെ പ്രവർത്തനം സജീവമാകാത്തതിനാൽ കർഷകരുടെ രജിസ്‌ട്രേഷൻ നടപടികളും മന്ദഗതിയിലാണ്. ഇതുവരെ രജിസ്‌ട്രേഷൻ നടപടി പൂർത്തിയായത് 15,000-ത്തോളംപേർക്കു മാത്രം.

ആകെ കിട്ടിയത് കർഷകന്റെ പണം

വർഷം കുറഞ്ഞത് 1000 കോടിരൂപയെങ്കിലും ക്ഷേമനിധിയിൽ എത്തുമെന്നും ഇതുവഴി പെൻഷൻ നൽകാമെന്നുമായിരുന്നു ബോർഡിന്റെ കണക്കുകൂട്ടൽ. കാർഷിക മൂല്യവർധിത ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽനിന്നുള്ള ഒരുശതമാനം ലാഭവിഹിതം, കാർഷികേതരാവശ്യത്തിന് ഭൂമി തരംമാറ്റുമ്പോൾ അപേക്ഷകരിൽനിന്ന് ഈടാക്കുന്ന പിഴത്തുകയുടെ വിഹിതം, കോർപ്പറേറ്റ് കമ്പനികളിൽ നിന്നുള്ള സി.എസ്.ആർ. ഫണ്ട്, കർഷകക്ഷേമനിധി സ്റ്റാമ്പുകളിൽനിന്നുള്ള വരുമാനം, നിലവിലുള്ള കിസാൻ അഭിമാൻ പദ്ധതിയിൽനിന്നുള്ള തുക തുടങ്ങിയ വരുമാന സ്രോതസ്സുകൾ നിയമത്തിൽത്തന്നെ വ്യവസ്ഥചെയ്തിട്ടുണ്ട്. അംശദായവും സർക്കാർ വിഹിതവും പലിശയും ഇതിനുപുറമേയാണ്. ഈ പദ്ധതികൾക്കൊന്നും അംഗീകാരം കിട്ടാത്തതിനാൽ കർഷകരിൽനിന്ന് ലഭിച്ച 55 ലക്ഷത്തോളം രൂപ മാത്രമാണ് ഇതുവരെയുള്ള ബോർഡിന്റെ വരുമാനം.

മനഃപൂർവം വൈകിപ്പിക്കുന്നില്ല- ധനമന്ത്രി

ബോർഡിന്റെ പ്രവർത്തനം സംബന്ധിച്ച് പ്രായോഗിക കാര്യങ്ങളിൽ ചർച്ച നടക്കാനുണ്ട്. ധനവകുപ്പ് മനഃപൂർവം ഫയൽ വൈകിപ്പിക്കുന്നില്ലെന്നും ചർച്ചനടത്തി കാര്യങ്ങളിൽ വ്യക്തതവരുത്തുന്നമുറയ്ക്ക് പദ്ധതികൾക്ക് അംഗീകാരംലഭിക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

Content Highlights: farmer's welfare fund, farmer's pension

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented