കടബാധ്യത, നെല്ല് കൊയ്യാനായില്ല; പാലക്കാട്ട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു


മാതൃഭൂമി ന്യൂസ്

മുരളീധരന്റെ കൃഷിഭൂമി

പാലക്കാട്: നെല്ല് കൊയ്യാന്‍ കഴിയാത്തതില്‍ പ്രതിസന്ധി നേരിട്ട കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് പെരുവുമ്പിലാണ് സംഭവം. കറുമണി സ്വദേശി മുരളീധരനാണ് (48) തൂങ്ങി മരിച്ചത്. ബന്ധുവിന്റെ കളപ്പുരയിലായിരുന്നു അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കടബാധ്യതയെ തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ സ്ഥലം വില്‍ക്കേണ്ടി വന്നിരുന്നു. പത്ത് ഏക്കറോളം കൃഷിഭൂമി പാട്ടത്തിനെടുത്തായിരുന്നു മുരളീധരന്‍ കൃഷി ചെയ്തത്. കടബാധ്യത കൂടിയതിനാല്‍ കള വലിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. തമിഴ്‌നാട് നിന്ന് വരുന്ന കൊയ്ത്ത് യന്ത്രത്തിന്റെ വാടക നല്‍കുന്നതും പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. ഇത്തരം പ്രശ്നങ്ങളെ തുടർന്നാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

കടം എന്നെഴുതിയ ഒരു ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടു പോയി. അവിവാഹിതനാണ് മുരളീധരന്‍.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: farmer suicide at palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented