
കഴിഞ്ഞ ഞായറാഴ്ചയാണ് കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന ആക്രമണം നടത്തിയത്. വേലിക്കകത്ത് മാത്യുവിന്റെ കൃഷിയിടത്തിലാണ് കാട്ടാന ആദ്യമെത്തിയത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ആനയെ തുരത്തുകയും ചെയ്തു. വനപാലകരും നാട്ടുകാരും ചേര്‍ന്ന് കാട്ടാനയെ തുരത്തി ഓടിക്കുന്നതിനിടെ അയല്‍വാസിയായ മടുക്കാങ്കല്‍ ജോസഫിന്റെ വീട്ടിലേക്ക് വരികയായിരുന്ന അഗസ്തിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ജോസഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് ഇരുചക്ര വാഹനങ്ങളും കാട്ടാന തകര്‍ത്തു.
വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രത്തില്‍ സൈ്വര്യവിഹാരം നടത്തുമ്പോള്‍ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കഴിയാതെ പകച്ചുനില്‍ക്കുകയാണ് മലയോരത്തെ കര്‍ഷകര്‍.
വെള്ളിയാഴ്ച ഹര്‍ത്താല്‍
കര്‍ഷകര്‍ക്കും കൃഷിയിടത്തിനും നേരെ നിരന്തരം ഉണ്ടാവുന്ന കാട്ടാന ശല്യത്തില്‍ പ്രതിഷേധിച്ച് കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, മുഴക്കുന്ന് പഞ്ചായത്തുകളില്‍ വെള്ളിയാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ കോണ്‍ഗ്രസ് പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഹര്‍ത്താലാചരിക്കും.
Content Highlights: farmer injured in wild elephant attack died
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..