ഒടുവില്‍ മരത്തിലും കയറ്റി!; കുരങ്ങുശല്യംമൂലം മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി കര്‍ഷകന്‍


പി.പി.അനീഷ്‌കുമാര്‍

പ്രതീകാത്മക ചിത്രം | ഫോട്ടോ : പി.പി. ബിനോജ് / മാതൃഭൂമി

കണ്ണൂര്‍ : സംഭവം നടന്നിട്ട് ആഴ്ചകളാകുന്നതേയുള്ളൂ. കണിച്ചാര്‍ പഞ്ചായത്തിലെ ഏലപ്പീടികയില്‍ കര്‍ഷകന്‍ മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. പെട്രോളും കയറുമെടുത്താണ് അദ്ദേഹം മരത്തിന് മുകളില്‍ കയറി ഇരിപ്പുറപ്പിച്ചത്. പോലീസ്-വനംവകുപ്പ്-അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. നാട്ടുകാര്‍ തടിച്ചുകൂടി.

പ്രശ്‌നത്തിന് പരിഹാരംകാണാമെന്ന അധികൃതരുടെ ഉറപ്പില്‍ മൂന്ന് മണിക്കൂറിനുശേഷമാണ് കര്‍ഷകന്‍ മരത്തില്‍നിന്ന് താഴെയിറങ്ങിയത്. ഇപ്പറഞ്ഞ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ഒന്നായിരുന്നു; വാനരശല്യം.ആത്മഹത്യാ ഭീഷണി മുഴക്കിയ ആളുടെ വീട്ടില്‍ ആഴ്ചകളുടെ ഇടവേളകളില്‍ പലതവണയാണ് കുരങ്ങുകള്‍ എത്തിയത്. കണ്ണില്‍ക്കണ്ട ഒന്നും ബാക്കിവെച്ചില്ല. അടുക്കള ഉപകരണങ്ങളും വസ്ത്രങ്ങളും തുണിത്തരങ്ങളും കാര്‍ഷികവിളകളും തുടങ്ങി ടി.വി. ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ വരെ തവിടുപൊടിയാക്കി. ഇത് ഒറ്റപ്പെട്ട സംഭവമല്ല.

ജില്ലയുടെ പല ഭാഗങ്ങളിലായി സമാന സംഭവങ്ങളുണ്ടാകുന്നു. പണ്ട് മലയോരമേഖലകളില്‍ മാത്രം ഒതുങ്ങിനിന്ന ഇത്തരം സംഭവങ്ങള്‍ നഗരപ്രദേശങ്ങളിലേക്കും വ്യാപിച്ചു. അനങ്ങാപ്പാറ നയമാണ് ഇക്കാര്യത്തില്‍ അധികൃതര്‍ സ്വീകരിക്കുന്നത്.

ഇതാ കുരങ്ങുകളുടെ ചില ലീലാവിലാസങ്ങള്‍

• ജില്ലയിലെ ഒരു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുരങ്ങനെ തുരത്താനായി കൃത്രിമ പാമ്പുകളെ വിന്യസിച്ച വാര്‍ത്ത കണ്ടാണ് ഇരിട്ടി മേഖലയിലെ കര്‍ഷകന്‍ കൃത്രിമ പാമ്പിനെ 500 രൂപ കൊടുത്ത് ഓണ്‍ലൈനായി വാങ്ങിയത്. ആദ്യഘട്ടത്തില്‍ 'വരത്ത'നോട് അകലംപാലിച്ച കുരങ്ങന്മാര്‍ പിന്നീട് ഇവനുമായി ചങ്ങാത്തത്തിലായി. ചങ്ങാത്തം ദിവസങ്ങള്‍ക്കുള്ളില്‍ ഗാഢ സൗഹൃദമായി. വീട്ടിലെ വാഷിങ് മെഷിന്‍ താറുമാറാക്കിയതിന്റെ ദുരനുഭവമുള്ള ഇദ്ദേഹം 2500 രൂപയ്ക്ക് നേരത്തെ എയര്‍ ഗണ്ണും വാങ്ങിയിരുന്നു. ആദ്യം പേടിച്ചോടിയ കുരങ്ങന്മാര്‍ പിന്നെ ഗണ്ണിന് പുല്ലുവില കല്പിച്ചതോടെ അതും പൊട്ടാത്ത പടക്കമായി.

• കുടിയാന്‍മല പുറത്തൊട്ടി മേഖലയില്‍ ഒരുവര്‍ഷം മുന്‍പെ നടന്നത് കുരങ്ങുകളുടെ വിളയാട്ടമാണ്. ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറി മേഞ്ഞത് അന്‍പതോളം കുരങ്ങന്‍മാര്‍. ഏരുവേശ്ശി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്ള താമസക്കാരന്റെ വീട്ടിലെ സാധനങ്ങള്‍ നശിപ്പിച്ചത് ഒന്നും ശേഷിക്കാത്ത തരത്തില്‍.

• ഇരിട്ടിക്ക് സമീപം ഏലപ്പീടികയില്‍ ഓടിക്കൊണ്ടിരുന്ന ബസിനുനേരേ കുരങ്ങന്മാര്‍ തേങ്ങ പിഴുതെറിഞ്ഞത് സമീപകാലത്ത്. മുന്‍വശത്തെ ചില്ല് തകര്‍ന്ന ബസിന്റെ ഒരുദിവസത്തെ യാത്രയാണ് റദ്ദായത്. ആറളം ഫാമിലെ ക്വാട്ടേഴ്‌സില്‍ കയറിയ വാനരസംഘം ടി.വി. ഉള്‍പ്പെടെ കേടാക്കിയത് അടുത്തിടെയാണ്.

• നാളികേരകൃഷി പ്രധാന ഉപജീവനമാര്‍ഗമായ പയ്യന്നൂര്‍ രാമന്തളി സ്വദേശികളില്‍ പലരും ഇപ്പോള്‍ തേങ്ങ വാങ്ങുന്നത് കടയില്‍നിന്നാണ് എന്നുപറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇളനീര്‍വരെ കുരങ്ങന്മാര്‍ നശിപ്പിക്കുന്നു. കുരങ്ങുശല്യത്തിനെതിരേ നാട്ടുകാര്‍ പിരിവെടുത്ത് കൂടുകള്‍ വാങ്ങി. ഇങ്ങനെ പിടികൂടിയത് ഇരുനൂറോളം കുരങ്ങന്മാരെ. സാമ്പത്തികപ്രശ്‌നം കാരണം പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.

പുതിയ തലവേദന

പെരുച്ചാഴി, മുള്ളന്‍പന്നി, കാട്ടുപന്നി, കാട്ടാന എന്നിവയുടെ 'പരമ്പരാഗത' ശല്യത്തിന് പുറമെയാണ് ഇപ്പോഴത്തെ കുരങ്ങുശല്യം. വനംവകുപ്പ് പിടികൂടി തുറന്നുവിടുന്ന പ്രദേശത്തോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ കുരങ്ങുശല്യം അതിരൂക്ഷമാണ്. തെങ്ങ്, കവുങ്ങ്, കശുമാവ്, പാഷന്‍ ഫ്രൂട്ട് എന്നുവേണ്ട സകലമാന വിളകളും കുരങ്ങുകള്‍ക്ക് പ്രിയപ്പെട്ടതാണ്. വീട്ടില്‍ കയറുന്ന കുരങ്ങിന് ആവശ്യമില്ലാത്ത സാധനങ്ങള്‍ ഒന്നുമില്ല. വെളിച്ചെണ്ണമുതല്‍ കാലികള്‍ക്ക് കലക്കിവെച്ച കാടിവെള്ളം വരെയും ടി.വി. മുതല്‍ വാഷിങ് മെഷീന്‍ വരെയും പഥ്യം. പയ്യന്നൂര്‍ രാമന്തളിയിലും മുഴപ്പിലങ്ങാടും വരെ കുരങ്ങുപട സാന്നിധ്യമറിയിച്ചുകഴിഞ്ഞു. ഇരിട്ടി മേഖലയില്‍ എവിടെയൊക്കെ കുരങ്ങുശല്യമുണ്ട് എന്ന് അന്വേഷിക്കുന്നതിലും നല്ലത് എവിടെയൊക്കെ കുരങ്ങുശല്യമില്ല എന്ന് ആരായുന്നതായിരിക്കും. കുയിലൂര്‍ മേഖലയിലെ 25-ലേറെ കുടുംബങ്ങള്‍ ഇപ്പോഴും കുരങ്ങുഭീഷണിയിലാണ്.

Content Highlights: farmer threatening to suicide, monkeys damaging crops, kannur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented