പാലക്കാട്: കൊള്ളപ്പലിശക്കാരുടെ ഭീഷണിയും സമ്മര്‍ദ്ദവും മൂലം കടബാധ്യതയിലായ കര്‍ഷകന്‍  ജീവനൊടുക്കി. വള്ളിക്കോട് പറലോടി സ്വദേശി വേലുക്കുട്ടി (56) യാണ് മരിച്ചത്. 

Palakkad
വേലുക്കുട്ടി

മകളുടെ വിവാഹത്തിനായി പലിശക്കാരുടെ കയ്യില്‍നിന്നു മൂന്ന് ലക്ഷം രൂപ കടമെടുത്തിരുന്നു. അഞ്ച്  വര്‍ഷത്തിനിടെ പലിശയിനത്തില്‍ മാത്രമായി 10 ലക്ഷം രൂപയോളം നല്‍കിയിട്ടും വീണ്ടും 20 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇതിനു പുറമെ 37 സെന്റ് സ്ഥലം പലിശക്കാരുടെ പേരില്‍ എഴുതി നല്‍കി. 2016-ലാണ് വേലുക്കുട്ടി പാലക്കാട്ടെ ദേവദാസ്, പ്രകാശന്‍ എന്നിവരില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വാങ്ങിയതെന്നും മകന്‍ വിഷ്ണു മാതൃഭൂമിയോട് പറഞ്ഞു.

സ്ഥലം രജിസ്റ്റര്‍ ചെയ്തതു സംബന്ധിച്ച കരാറിന്റെ കാലാവധി രണ്ടു ദിവസം കൂടി ശേഷിക്കെയാണ് വേലുക്കുട്ടി മരണപ്പെട്ടത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പരാതിയില്‍ ഹേമാംബിക നഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Content Highlights: Farmer ends life in Palakkad