ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു; മൃതദേഹവുമായി റോഡ് ഉപരോധിച്ച് നാട്ടുകാര്‍


ജെയ്ന്‍ എസ്. രാജു | മാതൃഭൂമി ന്യൂസ് 

നാട്ടുകാരുടെ പ്രതിഷേധത്തിൽനിന്ന് | Image: Mathrubhumi news screengrab

ശാന്തന്‍പാറ: ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം. തലകുളം സ്വദേശി സാമുവലാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഏലത്തോട്ടത്തില്‍ ജോലിയ്ക്കിടെയാണ് സാമുവലിനെ കാട്ടാന ആക്രമിച്ചത്.

ചില്ലിക്കൊമ്പന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഒറ്റയാനാണ് സാമുവലിനെ ആക്രമിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ സാമുവല്‍ മരിച്ചു. തുടര്‍ന്ന് മൃതദേഹവുമായി പൂപ്പാറയിലെത്തി നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയായിരുന്നു. നാട്ടുകാരുമായി ഡി.എഫ്.ഒ. നടത്തിയ ചർച്ചയില്‍ പ്രതിഷേധക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പു ലഭിച്ചതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി സാമുവലിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.അഞ്ചുലക്ഷം രൂപ അടിയന്തരമായി നല്‍കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ ഫണ്ടിന്റെ അപര്യാപ്തത കാരണം അന്‍പതിനായിരം രൂപ തിങ്കളാഴ്ച തന്നെ കൈമാറി. ബാക്കിതുക ചൊവ്വാഴ്ച നല്‍കാമെന്ന ഉറപ്പിന്മേലാണ് ഉപരോധം അവാസാനിപ്പിച്ചത്. മേഖലയിലെ കാട്ടാനയുടെ ശല്യം നിയന്ത്രിക്കാന്‍ വൈദ്യുത വേലി ഉള്‍പ്പെടെയുള്ള സംവിധാനം ഒരുക്കാമെന്നും പ്രത്യേക സംഘത്തെ ഇവിടെ നിയോഗിക്കാമെന്നും ഡി.എഫ്.ഒ. പ്രതിഷേധക്കാര്‍ക്ക് ഉറപ്പുനല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിച്ചത്.

ശാന്തന്‍പാറയിലെ തലകുളം ഉള്‍പ്പെടെയുള്ള മേഖലകളില്‍ എല്ലാ വര്‍ഷവും ആളുകള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടാറുണ്ട്. കഴിഞ്ഞ പത്തുകൊല്ലത്തിനിടെ നാല്‍പ്പതുപേര്‍ക്കാണ് ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതെന്നാണ് വിവരം.

Content Highlights: farmer dies as wild elephant attacks him, locals stages protest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented