രാജീവ്
തിരുവല്ല: തിരുവല്ല നിരണത്ത് കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നിരണം കാണാത്ര പറമ്പില്‍ രാജീവ് ആണ് തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി രാജീവ് ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.
ഞായറാഴ്ച വൈകുന്നേരമാണ് രാജീവിനെ പാട്ടത്തിനെടുത്ത പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് എത്തി മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച 11 മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കും.
പത്ത് ഏക്കര്‍ ഭൂമിയാണ് രാജീവ് പാട്ടത്തിനെടുത്തത്. കൃഷി ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിന്ന് വായ്പയും എടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം വ്യാപക കൃഷിനാശം ഉണ്ടായി. സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം തുച്ഛമാണെന്ന് കാണിച്ച് രാജീവ് ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
രാജീവ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പറയുന്നത്. ഇക്കുറി പെയ്ത വേനല്‍ മഴയിലും രാജീവിന്റെ കൃഷിയിടത്തില്‍ കനത്ത നാശമാണ് ഉണ്ടായത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: Farmer committed suicide in Thiruvalla
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..