മന്ത്രി വി.എസ്.സുനിൽകുമാർ |Photo:Mathrubhumi
തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നയത്തിനെതിരെ കേരളത്തിലെ കര്‍ഷക സമൂഹവും രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. ഇനിയും വൈകരുത്. രാജ്യത്തെ കര്‍ഷകര്‍ ഒന്നടങ്കം സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. മോദി സര്‍ക്കാര്‍ കര്‍ഷകരെ കുരുതി കൊടുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സഹകരണ പ്രസ്ഥാനങ്ങളിലൂടെ കുത്തകകളെ ചെറുക്കാനുള്ള ബദല്‍ സംവിധാനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വിവാദമായ ബില്ലുകള്‍ കനത്ത തിരിച്ചടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യവ്യാപകമായി ലക്ഷക്കണക്കിന് കൃഷിക്കാര്‍ പട്ടിണിയിലാണ്. ലക്ഷകണക്കിന് കൃഷിക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കയറ്റുമതി നയത്തിന്റെ അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അതിന്റെ അടുത്ത തലമുറ പരിഷ്‌കരണത്തിലേക്ക് യാതൊരു ദാക്ഷിണ്യവുമില്ലാതെ സര്‍ക്കാരിപ്പോള്‍ കടന്നുവരികയാണ്. ഇതുവഴി അവശേഷിക്കുന്ന നമ്മുടെ കാര്‍ഷിക മേഖലയിലെ സംരക്ഷണവും ഇല്ലാതാകും.
കര്‍ഷകരെ സംരക്ഷിക്കുന്നതിന് നിയോഗിച്ച സ്വാമിനാഥന്‍ കമ്മീഷനെ കുറിച്ച് സര്‍ക്കാരിപ്പോള്‍ ഒരക്ഷരവും പറയുന്നില്ല. കര്‍ഷകരെ സംരക്ഷിക്കാനാണ് ഈ ബില്ലുകളെങ്കില്‍ അത്തരം റിപ്പോര്‍ട്ടുകളില്‍ പറഞ്ഞ നിയമനിര്‍മാണം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..