ലോകകപ്പ് ആവേശം അതിരുവിട്ടു; കൊല്ലത്ത് ബ്രസീല്‍- അര്‍ജന്റീന ആരാധകർ തമ്മിലടിച്ചു | വീഡിയോ


കൊല്ലത്തുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ

കൊല്ലം: ശക്തികുളങ്ങരയില്‍ ഫുട്ബോള്‍ ആരാധകര്‍ തമ്മില്‍ സംഘര്‍ഷം. ലോകകപ്പിന്‍റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ഫുട്‌ബോള്‍ ആരാധകരുടെ പ്രകടനം നടന്നിരുന്നു. ഇതിനിടയിലാണ് ബ്രസീല്‍ ആരാധകരും അര്‍ജന്റീന ആരാധകരും തമ്മിലടിച്ചത്. പിന്നീട് മധ്യസ്ഥ ഇടപെടലിലൂടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. സംഘർഷത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

റോഡില്‍വെച്ചാണ് ഇരു വിഭാഗമായി ആരാധകർ പരസ്പരം ഏറ്റുമുട്ടിയത്. കൈകൊണ്ടും കൊടി കെട്ടാനുപയോഗിച്ച കമ്പുകള്‍ ഉപയോഗിച്ചുമെല്ലാം ഇവർ പരസ്പരം അടിക്കുകയായിരുന്നു. പോലീസ് വിവരം അറിയുന്നതിനു മുമ്പേ മുതിര്‍ന്നവര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു.



എന്നാല്‍, ദൃശ്യങ്ങള്‍ കൈയില്‍ കിട്ടിയതോടെയാണ് സംഘര്‍ഷത്തിന്റെ വ്യാപ്തി പോലീസ് തിരിച്ചറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനത്തിലാണ് പോലീസ്. കൊല്ലത്ത് പലയിടങ്ങളിലും യുവാക്കളുടെ നേതൃത്വത്തില്‍ ലോകകപ്പിനോടനുബന്ധിച്ച് പ്രകടനങ്ങള്‍ നടന്നിരുന്നു.

Content Highlights: fans fight over world cup 2022 at kollam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented