ഫുട്‌ബോള്‍ ഗാലറികളിലെ സ്ഥിരം സാന്നിധ്യം; ഓട്ടോ ചന്ദ്രന്‍ അന്തരിച്ചു


സ്വന്തം ലേഖിക

ഓട്ടോ ചന്ദ്രൻ | ഫയൽഫോട്ടോ/ മാതൃഭൂമി

കോഴിക്കോട്: കോഴിക്കോട്ടെ ഫുട്ബോൾ ആരാധനയുടെ പ്രതീകമായിരുന്ന ഓട്ടോ ചന്ദ്രൻ (82) അന്തരിച്ചു. കഴിഞ്ഞ രണ്ടാഴ്ചത്തോളമായി ചികിത്സയിലായിരുന്നു. കോഴിക്കോട് തോപ്പയിലെ വീട്ടിലായിരുന്നു അന്ത്യം.

മലബാറിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ ആരാധകനായിരുന്നു എന്‍.പി ചന്ദ്രശേഖരന്‍ എന്ന ഓട്ടോ ചന്ദ്രന്‍. ചന്ദ്രന്‍ എത്താത്ത ഫുട്‌ബോള്‍ ഗാലറികള്‍ മലബാറില്‍ ഇല്ലെന്നു തന്നെ പറയാം. 1950മുതല്‍ ഗാലറികളിലെത്തി ഫുട്‌ബോള്‍ ആവേശം ഏറ്റുവാങ്ങിയ ആളായിരുന്നു ഓട്ടോ ചന്ദ്രന്‍. പല ദേശീയ താരങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. കോഴിക്കോട് ഫുട്ബോൾ കാലങ്ങളിൽ മുഴുവൻ സമയവും അദ്ദേഹത്തിന്റെ ഓട്ടോ താരങ്ങളുമായി നഗരം ചുറ്റി സഞ്ചരിക്കുമായിരുന്നു.



Content Highlights: auto chandran, football, malabar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


ramesh chennithala

1 min

ഒരു നേതാവിനെയും ആരും ഭയക്കേണ്ട; എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കുതാഴെ; തരൂര്‍ വിഷയത്തില്‍ ചെന്നിത്തല

Nov 24, 2022

Most Commented