അഭയ്
ആറ്റിങ്ങല്‍: രോഗങ്ങളുടെ നിരന്തരവേട്ടയാടലില് തളര്‍ന്നിരിക്കുകയാണ് മംഗലപുരം മുരുക്കുംപുഴ മുണ്ടയ്ക്കല്‍ ചിറയ്ക്കോണം വത്സലാഭവനില്‍ താര-ഷിബിന്‍ ദമ്പതിമാര്‍. അര്ബ്ബുദബാധിതനായ മകന് അഭയ് (11) ഇപ്പോള്‍ വെല്ലൂര്‍ മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്. അടിയന്തരമായി രണ്ട് ശസ്ത്രക്രിയകള്‍ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ഏകദേശം 70 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ കുഴങ്ങുകയാണീ കുടുംബമിപ്പോള്‍.
മംഗലപുരത്തുനിന്ന് കൊല്ലം കിളികൊല്ലൂര്‍ അജ്മല്‍ മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുകയാണിപ്പോള്‍ ഈ കുടുംബം. രണ്ട് വര്‍ഷം മുമ്പാണ് അഭയിന് അര്‍ബ്ബുദബാധ കണ്ടെത്തിയത്. തുടര്‍ന്ന് വിദഗ്ദ്ധചികിത്സയ്ക്കായി വെല്ലൂരിലെത്തി. ഇവിടെ നടത്തിയ പരിശോധനകളെത്തുടര്‍ന്ന് അടിയന്തരമായി മജ്ജമാറ്റിവയ്ക്കല്‍ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ഇതിനായി രണ്ട് ശസ്ത്രക്രിയകള്‍ വേണം.
തിയേറ്റര്‍ ജീവനക്കാരനായ ഷിബിന്‍ കരള്‍ ചുരുങ്ങുന്ന രോഗത്തെത്തുടര്‍ന്ന് ചികിത്സയിലാണ്. താരയ്ക്ക് നേരത്തെ അര്‍ബ്ബുദം ബാധിച്ച് ചികിത്സ തേടിയിരുന്നു. ഇളയമകളും രോഗങ്ങളുടെ പിടിയിലാണ്. നാല് മാസം മുമ്പ് ഒരു വാഹനാപകടത്തില്‍ താരയ്ക്കും ഷിബിനും പരിക്കേറ്റിരുന്നു. അതുമായി ബന്ധപ്പെട്ട ചികിത്സകള്‍ ഇപ്പോഴും തുടരുകയാണ്.
ഷിബിന്റെ തുച്ഛവരുമാനമാണ് കുടുംബത്തിന്റെ ആകെയുള്ള ആശ്രയം. പലയിടത്തുനിന്നും കടംവാങ്ങിയാണ് ഇതുവരെയുള്ള ചികിത്സകള്‍ മുന്നോട്ട് കൊണ്ടുപോയത്. സുമനസ്സുകളുടെ കരുതലുണ്ടായാലേ അഭയിന് ശസ്ത്രക്രിയ നടത്താന്‍ കഴിയൂ. സഹായം സ്വരൂപിക്കുന്നതിനായി ഫെഡറല്‍ ബാങ്കിന്റെ കൊല്ലം ഉമയനല്ലൂര്‍ ശാഖയില്‍ താരാഷിബിന്റെ പേരില്‍ 12730100252723 എന്ന നമ്പരില്‍ എസ്.ബി.അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി.കോഡ്: FDRL0001273. വിലാസം: താരാഷിബിന്, അജ്മല്‍ മന്‍സില്‍, കിളികൊല്ലൂര്‍, കൊല്ലം. ഗൂഗിള്‍പേ നമ്പർ: 7907831048
Content Highlights: Attingal family seek financial assistance for the treatment of eleven year boy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..