രാഹുലിന് ഇഷ്ടപ്പെട്ട പാലും ബിസ്കറ്റും ലെയ്സുമായി അവരെത്തി, ഈറനണിഞ്ഞ കണ്ണുമായി ശ്മശാനത്തിൽ


ജി. ജ്യോതിലാല്‍

പോയവർഷം ഒക്ടോബർ 18-നാണ്‌ രണ്ടുദിവസംനീണ്ട പ്രാർഥനാഭരിതമായ തിരച്ചിലിനൊടുവിൽ ഓടനാവട്ടത്ത് തോടിന്റെ കരയിൽനിന്ന്‌ രാഹുലിന്റെ മൃതദേഹം കണ്ടെത്തിയത്.

രാഹുലിന്റെ കുഴിമാടത്തിൽ പ്രാർഥനാനിരതരായി കുടുംബാംഗങ്ങൾ, ഇൻസൈറ്റിൽ രാഹുൽ(ഫയൽചിത്രം)

കൊല്ലം: അവനു പ്രിയപ്പെട്ട പാലും ബിസ്കറ്റും ലെയ്സും ജ്യൂസുമായി ആ കുടുംബം ശ്മശാനത്തിലെത്തി. ഓർമകൾക്കുമുന്നിൽ പൂക്കളർപ്പിച്ച് കുടുംബം തേങ്ങിയപ്പോൾ കണ്ടുനിന്ന കണ്ണുകളും ഈറനായി. പോയവർഷം കാലംതെറ്റിവന്ന മഴക്കാലത്ത് തോട്ടിൽവീണു ജീവൻ പൊലിഞ്ഞ നാടോടിബാലൻ രാഹുലിന്റെ കുടുംബമാണ് ബുധനാഴ്ച മുളങ്കാടകം ശ്മശാനത്തിലെത്തി അവനെ അടക്കിയ ഇത്തിരിമണ്ണിൽ അരളിപ്പൂക്കളർപ്പിച്ച് കണ്ണീരഞ്ജലിയോടെ മടങ്ങിയത്.

പോയവർഷം ഒക്ടോബർ 18-നാണ്‌ രണ്ടുദിവസംനീണ്ട പ്രാർഥനാഭരിതമായ തിരച്ചിലിനൊടുവിൽ ഓടനാവട്ടത്ത് തോടിന്റെ കരയിൽനിന്ന്‌ രാഹുലിന്റെ മൃതദേഹം കണ്ടെത്തിയത്. നാടോടികളെങ്കിലും മൂന്നുവയസ്സുകാരൻ രാഹുലിനെ കാണാതായ സമയത്ത് ആ കുടുംബത്തിന്റെ സങ്കടം നെല്ലിക്കുന്നം നാടാകെ ഏറ്റെടുത്തതായിരുന്നു. നാടൊന്നിച്ചാണ് തിരച്ചിലിൽ പങ്കെടുത്തത്.

രാഹുലിന്റെ അമ്മ ചിങ്കുവിനെയും അച്ഛൻ വിജയിനെയും ആശ്വസിപ്പിക്കാനും നാടുണ്ടായിരുന്നു. മൈസൂരുവിൽനിന്നെത്തിയ ഇരുപതംഗ നാടോടിസംഘത്തിലെ കുട്ടിയായിരുന്നു രാഹുൽ. മത്സ്യബന്ധനം നടത്തി ജീവിക്കുന്ന ഇവർ മിക്കവർഷങ്ങളിലും നെല്ലിക്കുന്നത്തെത്തി തങ്ങാറുണ്ട്. മറ്റു കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന രാഹുൽ കടത്തിണ്ണയിൽനിന്ന്‌ ഇറങ്ങി തോടിന്റെ ഭാഗത്തേക്ക് ഓടിയപ്പോൾ കാൽവഴുതി തോട്ടിൽ വീണതാണെന്നാണ് കരുതുന്നത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കൊല്ലം മുളങ്കാടകം ശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു. അവിടെയാണ് ബുധനാഴ്ച കുടുംബം എത്തിയത്. സഹോദരൻ സുനിലും ഒപ്പമുണ്ടായിരുന്നു.

Content Highlights: family remembering rahul who drowned last year in kollam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented