തിരുവനന്തപുരം: തിരുവനന്തപുരം മുടവന്‍മുകള്‍ പാലസ് റോഡില്‍ വീടിന് മുകളിലേക്ക് അയല്‍വാസിയുടെ സംരക്ഷണ ഭിത്തി മറിഞ്ഞുവീണ് വീട് തകര്‍ന്നു. വീടിനുള്ളില്‍ കുടുങ്ങിയ 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുള്‍പ്പടെയുള്ള കുടുംബത്തെ അഗ്നിരക്ഷാസേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. ഇന്നലെ അര്‍ദ്ധരാത്രി കഴിഞ്ഞ് 12.45-ഓടെയാണ് സംഭവം കുടുംബം വാടകയ്ക്ക് താമസിക്കുന്ന ഷീറ്റിട്ട നാല് മുറി വീടിന് മുകളില്‍ മതിലിടിഞ്ഞുവീണതോടെ വീട് പൂര്‍ണമായും തകരുകയായിരുന്നു. അവശിഷ്ടങ്ങള്‍ക്കുള്ളില്‍ അകപ്പെട്ട ലീല (80), ബിനു (35), ഉണ്ണികൃഷ്ണന്‍ (26), സന്ധ്യ (23), ജിതിന്‍ (4), 22 ദിവസം മാത്രം പ്രായമായ കുഞ്ഞ് എന്നിവരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുകയായിരുന്നു. 

അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ലീലയെയും ഉണ്ണികൃഷ്ണനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനമുള്ള കോണ്‍ക്രീറ്റിനടിയില്‍ കുടുങ്ങിപ്പോയ ഉണ്ണികൃഷ്ണനെ ഒന്നര മണിക്കൂറോളം നീണ്ട കഠിനമായ പരിശ്രമത്തിന് ശേഷമാണ് പുറത്തെടുക്കാനായത്. തിരുവനന്തപുരം നിലയത്തില്‍ നിന്നും നിലയത്തില്‍ നിന്നുമുള്ള യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Content Highlights: Family including twenty two days old child strangled in remaining of fallen house rescued