ജോ ജോസഫിനെതിരെ വ്യാജ വീഡിയോ: അറസ്റ്റിലായവരില്‍ കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹിയും


വ്യാജ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ വീഡിയോ പ്രചരിപ്പിച്ച അഞ്ചിലേറെ പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജോ ജോസഫ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ അപകീര്‍ത്തിപ്പെടുത്തുംവിധം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

പാലക്കാട് സ്വദേശികളായ ശിവദാസന്‍, ഷുക്കൂര്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരും കോണ്‍ഗ്രസ് ബന്ധമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. കേണ്‍ഗ്രസ് ആമയൂര്‍ മണ്ഡലം പ്രസിഡന്റാണ് അറസ്റ്റിലായ ഷുക്കൂര്‍. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹിയാണ് ശിവദാസന്‍.

അറസ്റ്റിലായ രണ്ടുപേര്‍ക്ക് പുറമേ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണിത്. കസ്റ്റഡിയിലുള്ളവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ സൈബര്‍ വിദഗ്ധര്‍ വിശദമായി പരിശോധിച്ചു വരുകയാണ്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചശേഷം ഇവര്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നാമ് കണ്ടെത്തിയിട്ടുള്ളത്.

Content Highlights: fake video against jo joseph, congress leader in custody

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented