കൊച്ചി: പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തവര്‍ നടത്തുന്നത് നഗ്നമായ ട്രാഫിക് നിയമലംഘനവും കൂടിയാണെന്ന് കണ്ടെത്തല്‍. വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ ഇതിനെതിരെ നടപടി സ്വീകരിക്കാനും അധികൃതര്‍ക്ക് കഴിയുന്നില്ല.

2017 ജൂണിന് ശേഷം സുരേഷ് ഗോപി എംപിയുടെ ആഡംബര വാഹനം അമിതവേഗതയില്‍ സഞ്ചരിച്ചത് 12 തവണയാണ്. നടന്‍ ഫഹദ് ഫാസില്‍ ട്രാഫിക് നിയമം ലംഘിച്ചത് 6 തവണ. കോടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രത യാത്രക്കിടെ സഞ്ചരിച്ച കാരാട്ട് റസാഖിന്റെ വാഹനം അമിതവേഗത്തിലോടിയത് 7 തവണയാണ്. ഈ വാഹനം ഒരുതവണ സഞ്ചരിച്ചത് 125 കിലോമീറ്റര്‍ വേഗതയിലാണ്.

ഈ വാഹനങ്ങളെക്കുറിച്ച്  അന്വേഷിക്കുമ്പോഴാണ് വിലാസം വ്യാജമാണെന്ന് മനസ്സിലാകുക. അതോടെ കൃത്യമായ നടപടി സ്വീകരിക്കാന്‍ കഴിയാതെ വരികയാണ് ചെയ്യുന്നതെന്നും അധികൃതര്‍ പറയുന്നു.

content highlights: suresh gopi, vehicle registration, puducherry, traffic rule eviolation