
പ്രതീകാത്മക ചിത്രം | ചിത്രം: മാതൃഭൂമി
തൃശ്ശൂര്‍: പോലീസ് കണ്‍ട്രോള്‍റൂമിലേക്ക് വന്ന ഫോണ്‍വിളി പോലീസിനെ വട്ടംകറക്കി. വെറുമൊരു കാര്യമായിരുന്നില്ല വിളിച്ചറിയിച്ചത് എന്നതാണ് പോലീസിനെ കൂടുതല്‍ ജാഗ്രതയില്‍ കാര്യമന്വേഷിക്കാന്‍ കാരണമായത്. ഒരു മുന്‍ ഡി.ജി.പി. തൃശ്ശൂരിലെ ഫ്ലാറ്റില്‍ വിഷംകഴിച്ച് മരണാസന്നനായി കിടക്കുന്നു എന്നായിരുന്നു സന്ദേശം.
പോലീസിന്റെ കണ്‍ട്രോള്‍റൂമിലേക്ക് വിളിച്ച ഫോണ്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെ തിരുവനന്തപുരത്തേക്കാണ് പോയത്. അവിടെനിന്ന് വിവരം തൃശ്ശൂരിലെ കണ്‍ട്രോള്‍റൂമിലേക്ക് കൈമാറി. ഫോണ്‍ വിളിച്ച വ്യക്തി നല്കിയ സൂചനയനുസരിച്ച് തൃശ്ശൂര്‍ വെസ്റ്റ് പോലീസിലേക്ക് വിവരം കൈമാറി.
തൃശ്ശൂര്‍ കാനാട്ടുകരയിലെ ഫ്ലാറ്റ് എന്ന വിവരംവെച്ച് പോലീസ് അവിടുത്തെ ഫ്ളാറ്റുകളിലെല്ലാം അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും കിട്ടിയില്ല. തുടര്‍ന്ന് പോലീസ് വിളിയെത്തിയ ഫോണിന്റെ ഉറവിടം കണ്ടെത്തി.
കാനാട്ടുകരയിലെ ഫ്ലാറ്റില്‍ താമസിക്കുന്ന വിരമിച്ച അധ്യാപികയാണ് ഫോണ്ചെയ്തതെന്ന് കണ്ടെത്തി. 77 വയസ്സുള്ള ഇവര്‍ക്ക് ചെറിയ മാനസിക പ്രശ്നമുണ്ടെന്ന് മനസ്സിലാക്കി. പോലീസിനെ കബളിപ്പിച്ചതിന് ഇവരുടെ പേരില്‍ കേസെടുത്തു.
Content Highlights: Fake phone call that DGP attempted suicide
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..