പ്രതീകാത്മക ചിത്രം | Photo: gettyimages.in
രാജാക്കാട്: അതിഥിത്തൊഴിലാളിയായ സ്ത്രീ ഇരട്ടകളായ നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന വ്യാജ വാര്‍ത്ത പരിഭ്രാന്തി പരത്തി. സേനാപതിക്കു സമീപം ഒട്ടാത്തി-വെങ്കലപാറയിലെ ഏലത്തോട്ടത്തില്‍ ഇരട്ടകളായി പിറന്ന നവജാതശിശുക്കളെ മാതാവ് കഴുത്തുഞെരിച്ച് കൊന്നശേഷം ഏലക്കാട്ടില്‍ കുഴിച്ചുമൂടിയെന്ന വാര്‍ത്തയാണ് കാട്ടുതീ പോലെ നിമിഷങ്ങള്‍ക്കകം പടര്‍ന്നത്.
ആദ്യം സമൂഹമാധ്യമങ്ങളിലാണുവന്നത്. പ്രദേശത്ത് എത്തിയ പോലീസുകാര്‍ യുവതിയെ കാണുകയും ചോദ്യംചെയ്യുകയും പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായ യാതൊന്നും കണ്ടെത്താനായില്ല. പ്രദേശത്തെ ആളുകളില്‍ ആരോ തെറ്റായ വിവരങ്ങള്‍ നല്‍കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
Content Highlights: fake news that twins were killed and buried caused panic
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..