പ്രതീകാത്മക ചിത്രം | Photo: AFP
കൊല്ലം: സി.പി.ഐ.യുടെ കൊട്ടാരക്കരയിലെ ഉയർന്ന നേതാവ് മരിച്ചതായി രാത്രിയിൽ വ്യാജപ്രചാരണം നടത്തിയ ജില്ലാ എക്സിക്യുട്ടീവ് അംഗത്തിന്റെ മകനെതിരേ നിയമനടപടി സ്വീകരിക്കാൻ തീരുമാനം. നാലുദിവസംമുമ്പായിരുന്നു സംഭവം. താൻ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിയും പാർട്ടി സംസ്ഥാന നേതാവുമായ ആൾ മരണപ്പെട്ടെന്ന് ഫോണിലൂടെ നിരവധി കേന്ദ്രങ്ങളിൽ അറിയിക്കുകയായിരുന്നു. ആശങ്കയോടെ ചില പാർട്ടി നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിന്റെ വീട്ടിലെത്തുകയും ചെയ്തു.
മുമ്പ് സ്ഥാപനത്തിൽ ക്രമക്കേടു കാട്ടിയതിന് ശിക്ഷാനടപടി നേരിട്ടിട്ടുള്ള ജീവനക്കാരനാണ് പ്രചാരണം നടത്തിയത്. മകന്റെ പ്രവൃത്തിയെ ന്യായീകരിക്കാൻ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ നേതാവ് ശ്രമിച്ചെങ്കിലും നിയമനടപടിയെടുക്കാൻ സ്ഥാപനത്തോട് ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം നിർദേശിച്ചു.
Content Highlights: fake news circulated against CPI leader
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..