കോഴിക്കോട്: മാതൃഭൂമി ഡോട്ട് കോമിന്റേതെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്താശകലം വ്യാജം. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ പ്രസ്താവനയെന്ന രീതിയില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ട് ആണ് വ്യാജമായി നിര്‍മിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. 

മാതൃഭൂമി ഡോട്ട് കോമിന്റെ ലോഗോയും ചിത്രങ്ങളും ഉപയോഗിച്ച് കൃത്രിമമായി നിര്‍മിച്ച ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തിലേതുപോലെ ഒരു വാര്‍ത്ത മാതൃഭൂമി ഡോട്ട് കോമില്‍ പ്രസിദ്ധീകരിക്കുകയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയോ ചെയ്തിട്ടില്ല.