
-
കൊച്ചി: സംസ്ഥാനത്ത് പുതിയ കോവിഡ്-19 വൈറസ് അണുബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജനങ്ങളെ ആശങ്കയിലാക്കി വ്യാജ സന്ദേശങ്ങള്‍ പരക്കുന്നു. ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ പറയുമ്പോഴും വ്യാജസന്ദേശങ്ങള്‍ക്ക് കുറവില്ല.
എറണാകുളം എ.സി.പി. കെ. ലാല്‍ജിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശമാണ് ഇതില്‍ ഒടുവിലത്തേത്. കൊറോണ വൈറസ് കേരളത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പടര്‍ന്നുപിടിക്കുമെന്നാണ് വ്യാജ ശബ്ദസന്ദേശം.
ഇത് സമൂഹമാധ്യമങ്ങളില്‍ കൂടി വ്യാപകമായി പ്രചിരിക്കുന്നുണ്ട്. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. വ്യാജസന്ദേശം തയ്യാറാക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ലാല്‍ജി പറഞ്ഞു.
Content Highlights: Fake messages spreading in social media about the corona
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..