സമ്മാനത്തുക തട്ടാൻ വ്യാജ ലോട്ടറിയും; വിൻവിൻ ലോട്ടറിയുടെ ബാർകോഡ് നിർമലിന്റേത്


വ്യാജ ലോട്ടറി | Photo: Mathrubhumi

പൊൻകുന്നം: സമ്മാനത്തുക ലഭിക്കുന്നതിനായി ഏജൻസിയിലെത്തിച്ച ലോട്ടറിയുടെ ബാർകോഡ് പരിശോധിച്ചപ്പോൾ കൃത്രിമമെന്ന് കണ്ടെത്തി. പൊൻകുന്നം ബസ്‌സ്റ്റാൻഡിലെ ഒരു ലോട്ടറിക്കടയിൽ 500 രൂപവീതമുള്ള സമ്മാനത്തുകയ്ക്കായി, പൊൻകുന്നത്ത് ലോട്ടറി വില്പന നടത്തുന്ന സ്ത്രീ എത്തിച്ച മൂന്ന് വിൻവിൻ ലോട്ടറിയുടെ ബാർകോഡ് പരിശോധിച്ചപ്പോഴാണ് കൃത്രിമം കണ്ടെത്തിയത്. ബാർകോഡ് പരിശോധനയിൽ നിർമൽ ടിക്കറ്റെന്നാണ് കാണുന്നത്.

ഈ ടിക്കറ്റുമായി എത്തിയ ആൾക്ക് ലോട്ടറി വിൽപ്പനക്കാരി വിൻവിൻ ലോട്ടറിയുടെ ഫലം നോക്കി 1500 രൂപ സമ്മാനത്തുക നൽകിയിരുന്നു. ഈ തുക മാറിയെടുക്കാനാണ് ബസ്‌സ്റ്റാൻഡിലെ കടയിലെത്തിയത്. ഡബ്ല്യു 693-ാം നമ്പർ ലോട്ടറിയുടെ എൻ.ജി., എൻ.എ., എൻ.എഫ്.സീരീസുകളിലുള്ള 180034 നമ്പരിലുള്ള ടിക്കറ്റുകളാണ് ലഭിച്ചത്.വിൻവിൻ നറുക്കെടുപ്പിൽ ഈ നമ്പരിന് 500 രൂപ സമ്മാനമുണ്ട്. എന്നാൽ വിൻവിൻ ലോട്ടറികൾക്ക് ഈ സീരിസില്ല. എൻ. എന്നതിന് പകരം ഡബ്ല്യു. എന്ന അക്ഷരം ചേർത്താണ് സീരീസുകൾ തുടങ്ങുന്നത്. ഇതോടെ ടിക്കറ്റ് വ്യാജമാണെന്ന് സംശയമുയർന്നു. കംപ്യൂട്ടറിൽ ബാർകോഡ് സ്‌കാനർ ഉപയോഗിച്ച് ഫലം നോക്കിയപ്പോൾ വിൻവിൻ എന്നതിനുപകരം നിർമൽ എന്നുതെളിയുകയുംചെയ്തു. ബാർകോഡ് ഫലം 11-ാം തീയതി നറുക്കെടുത്ത നിർമൽ 302-ന്റേതാണ്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്ത വിധമാണ് ലോട്ടറി തയ്യാറാക്കിയിരിക്കുന്നത്. കോട്ടയം എസ്.എച്ച്. മൗണ്ടിലുള്ള ഏജൻസിയുടെ സീലുള്ള ലോട്ടറിടിക്കറ്റിന് വിൻവിൻ ലോട്ടറിയുടെ അതേ ഡിസൈൻ തന്നെയാണ്. ക്യു.ആർ.കോഡ് സ്‌കാൻ ചെയ്യുമ്പോൾ സമ്മാനമില്ലെന്ന അറിയിപ്പാണ് കിട്ടുന്നത്.

മുൻപ് കൊടുങ്ങൂരിൽ ഒരു ഏജൻസിയിൽ ഇതേ തരത്തിലുള്ള ടിക്കറ്റുകൾ ലഭിച്ചിരുന്നു. ഏജന്റ് ഇതുസംബന്ധിച്ച് ലോട്ടറിവകുപ്പിന് പരാതി നൽകിയെങ്കിലും നടപടിയൊന്നുമായില്ല.

പരിശോധിക്കേണ്ടിവരും

ലോട്ടറി പരിശോധിച്ചാലേ ഇക്കാര്യത്തിൽ വിശദീകരണം നൽകാനാകൂവെന്ന് കോട്ടയം ജില്ലാ ലോട്ടറി ഓഫീസർ പറഞ്ഞു. ആക്ഷേപത്തിനിടയായ ടിക്കറ്റുകൾ ജില്ലാ ലോട്ടറി ഓഫീസിൽ പരിശോധിച്ചാൽ നിജസ്ഥിതി മനസ്സിലാക്കാനാകും.

Content Highlights: fake kerala lottary with winning number


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented