പാലക്കാട്: മുതലമടയിൽ മാവ് പൂക്കാൻ വ്യാജ ഹോർമോണുകൾ ഉപയോഗിക്കുന്നു. ലൂസ്റ്റാർ, ബോൺസെ കമ്പനികളുടെ പേരിലുള്ള വ്യാജ ഹോർമോണുകളാണ് മാവ് പൂക്കാൻ വേണ്ടി ഉപയോഗിക്കുന്നത്. കർഷകർ പോലുമറിയാതെയാണ് ഇടനിലക്കാർ ഈ മരുന്നുകൾ മാന്തോട്ടത്തിൽ തളിക്കുന്നത്.

മുതലമടയിൽ മാങ്ങ ഉൽപ്പാദനം കുറയുന്നു എന്ന കർഷക പരാതികൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ ഹോർമോണുകളുടെ ഉപയോഗം കണ്ടെത്തിയത്. ഇതിനെതിരെ പ്രാദേശികാടിസ്ഥാനത്തിൽ ബോധവൽക്കരണം നൽകാനൊരുങ്ങുകയാണ്.

മുഖാമുഖം പരിപാടികളും ബിറ്റ് നോട്ടീസുകളുമടക്കമുള്ള ബോധവത്കരണ പരിപാടികൾ കർഷകർക്കിടയിലും വിൽപ്പനക്കാർക്കിടയിലും നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Content Highlights: fake hormones using mango farm in Muthalamada