കൊച്ചി: കര്‍ദിനാര്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ നിര്‍മിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കേസില്‍ നേരത്തെ അറസ്റ്റിലായ ആദിത്യന്റെ സുഹൃത്തായ വിഷ്ണു റോയിയെയാണ് ബെംഗളൂരുവില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.
കര്‍ദിനാളിനെതിരായ വ്യാജരേഖ നിര്‍മിക്കാന്‍ ആദിത്യനെ സഹായിച്ചത് വിഷ്ണു റോയി ആണെന്നാണ് പോലീസ് കരുതുന്നത്. നേരത്തെ അറസ്റ്റിലായ ആദിത്യനില്‍നിന്ന് ഇതുസംബന്ധിച്ച ചില മൊഴികള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ് സംഘം ബെംഗളൂരുവിലെത്തി വിഷ്ണുവിനെ പിടികൂടിയത്. ഇയാളില്‍നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. വ്യാജരേഖ കേസില്‍ വരുംദിവസങ്ങളിലും കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നും സൂചനയുണ്ട്.
കര്‍ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ നിര്‍മിച്ച കേസില്‍ ഫാദര്‍ പോള്‍ തേലക്കാട്, ഫാദര്‍ ആന്റണി കല്ലൂക്കാരന്‍ എന്നിവരാണ് പ്രധാന പ്രതികള്‍. ഇരുവര്‍ക്കും കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
Content Highlights: fake document against cardinal mar george alanchery; one more arrested