സെസി സേവ്യർ | Screengrab: Mathrubhumi News
ആലപ്പുഴ: കോടതിയില്‍ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യര്‍ നാടകീയമായി മുങ്ങി. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് സെസി സേവ്യര്‍ പോലീസിനെ വെട്ടിച്ച് കോടതിയില്‍ നിന്നും കടന്നുകളഞ്ഞത്.
ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിലാണ് സെസി ഹാജരാകാനെത്തിയത് എന്നാല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ടിനു കോടതിലായിരുന്നു ഹാജരാകേണ്ടിയിരുന്നത്. ജാമ്യം ലഭിക്കില്ലെന്നുറപ്പായതോടെ അറസ്റ്റ് ഒഴിവാക്കാന്‍ കോടതിയുടെ പിന്നില്‍ നിര്‍ത്തിയിരുന്ന കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
മതിയായ യോഗ്യതകളില്ലാതെ വക്കീലായി പ്രവര്‍ത്തിച്ച സെസി സേവ്യറിനെതിരേ ബാര്‍ അസോസിയേഷന്റെ പരാതിയിലാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. രണ്ടരവര്‍ഷമായി സെസി സേവ്യര്‍ കോടതിയെയും ബാര്‍ അസോസിയേഷനെയും വഞ്ചിച്ചതായാണ് പരാതി.
Content Highlights: Fake advocate sessy savier escaped from court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..