പ്രതീകാത്മക ചിത്രം. Photo:ANI
കൊല്ലം: തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കുത്തിവെപ്പ് എടുത്തതിലെ പിഴവുമൂലം ഒന്നരവയസ്സുള്ള കുട്ടി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബാലാവകാശ കമ്മിഷന്‍ ഉത്തരവ്. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ജോസഫൈന്‍, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. നിസ എന്നിവര്‍ക്കെതിരേയാണ് നടപടി. ബാലാവകാശ കമ്മിഷന്‍ നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറാണ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഇരുവരുടെ ഭാഗത്തും വീഴ്ചയുണ്ടായെന്ന് വ്യക്തമായതായി ബാലാവകാശ കമ്മിഷന്‍ അംഗം റെനി ആന്റണി ഉത്തരവില്‍ വ്യക്തമാക്കി. ഇരുവരില്‍നിന്ന് തുല്യമായി തുകയീടാക്കി ഹര്‍ജിക്കാരനായ കുട്ടിയുടെ അച്ഛന്‍ പരാതിക്കാരനായ കണ്ണനല്ലൂര്‍ മുഖത്തല കിഴവൂര്‍ സ്വദേശി പി.ഷഫീഖിന് കൈമാറാന്‍ ഡി.എം.ഒ.യ്ക്കും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആശുപത്രിയില്‍ കുട്ടികളുടെ ചികിത്സയില്‍ മതിയായ ശ്രദ്ധയും പരിഗണനയും ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ബാലാവകാശനിയമങ്ങളെക്കുറിച്ച് ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് ബോധവത്കരണം നല്‍കാനും ഉത്തരവില്‍ നിര്‍ദേശിച്ചു.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പെടുത്തത്. തുടര്‍ന്ന് രണ്ടാഴ്ചയോളം കുട്ടി വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞു.
Content Highlights: failure in vaccination, child rights commission order to pay compensation


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..