ആദായനികുതി കേസില്‍ ഫഹദിന്റെ മൊഴിയെടുത്തു; കണക്കുകളില്‍ വ്യക്തതവരുത്താന്‍ വിളിപ്പിച്ചതെന്ന് താരം


1 min read
Read later
Print
Share

Screengrab | Mathrubhumi news

കൊച്ചി: ആദായ നികുതിക്കേസില്‍ നടന്‍ ഫഹദ് ഫാസിലിന്റെ മൊഴിയെടുത്തു. കൊച്ചിയിലെ ആദായ നികുതി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്‌. സിനിമയ്ക്കായി വാങ്ങിയ അഡ്വാന്‍സ് തുകകളുമായി ബന്ധപ്പെട്ടും മറ്റു ഇതര ഭാഷാ, ഒ.ടി.ടി. സിനിമകള്‍ക്കു ലഭിച്ച പ്രതിഫലവുമായി ബന്ധപ്പെട്ടുമുള്ള വ്യക്തത ലഭിക്കാനാണ് ഐ.ടി. വകുപ്പ് ഫഹദിനെ വിളിച്ചുവരുത്തിയത്. കണക്കുകളില്‍ വ്യക്തത വരുത്താനാണ് വിളിപ്പിച്ചതെന്ന് ഫഹദ് ഫാസില്‍ മാതൃഭൂമി ന്യൂസിനോട്‌ പ്രതികരിച്ചു.

സിനിമയുമായി ബന്ധപ്പെട്ട് പല വിഭാഗങ്ങളില്‍നിന്നുമായി ഫഹദ് വലിയ തുക അഡ്വാന്‍സ് വാങ്ങിയിരുന്നു. എന്നാല്‍ തിരക്കുകാരണം പല സിനിമകളിലും ഫഹദിന് അഭിനയിക്കാനായില്ല. കോടിക്കണക്കിനു രൂപ വരുന്ന അഡ്വാന്‍സ് തുക വരുമാനത്തില്‍ ചേര്‍ത്തിട്ടില്ല എന്നതാണ് ആദായ നികുതി വകുപ്പ് ഫഹദിനെതിരേ ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് ഫഹദ് കൊച്ചിയിലെ ഐ.ടി. വകുപ്പ് ഓഫീസിലെത്തിയത്.

കഴിഞ്ഞ മാസം പ്രമുഖ താരങ്ങളുടെയും നിര്‍മാതാക്കളുടെയും വീടുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പിന്നാലെ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളുടെ മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മലയാള സിനിമാ രംഗത്തുനിന്ന് ഏകദേശം 70 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. വരും ദിവസങ്ങളില്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൂടുതല്‍ പേരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് സാധ്യത.

Content Highlights: fahadh faasil was summoned to the income tax office and taken statement

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

1 min

എഴുതാത്ത പരീക്ഷ ജയിച്ചത് സാങ്കേതികപ്പിഴവല്ല; SFIക്കെതിരെ വലിയ ഗൂഢാലോചന നടന്നു- എം.വി ഗോവിന്ദന്‍

Jun 7, 2023


Vidya

2 min

വ്യാജരേഖ മാത്രമല്ല; വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് സംവരണം അട്ടിമറിച്ചെന്ന് SC\ST സെല്‍ റിപ്പോര്‍ട്

Jun 7, 2023


Bichu X Malayil, K Vidya

1 min

'വിദ്യ നിരപരാധിത്വം തെളിയിക്കട്ടെ'; ഗവേഷണ ഗൈഡ് സ്ഥാനത്തുനിന്ന് പിന്മാറി ഡോ. ബിച്ചു മലയില്‍

Jun 7, 2023

Most Commented