സമരപന്തലിലേക്ക് താമസംമാറാന്‍ ബിഷപ്പ്, വിഴിഞ്ഞം പ്രതിഷേധ 'കരിങ്കടല്‍' ആകുന്നതിന് പിന്നിലെന്ത്?


വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ കത്തോലിക്കാ അതിരൂപതയുടെ നേതൃത്വത്തിൽതുറമുഖ കവാടത്തിൽ പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികൾ പോലീസ് ബാരിക്കേഡ് കയർകെട്ടി മറിച്ചിടുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണമേഖലയില്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാകുന്നു. തീരദേശ മേഖലയുടെ പ്രശ്‌നങ്ങള്‍ക്കുള്ള സമഗ്ര പാക്കേജ് പ്രഖ്യാപിക്കാതെ സമരത്തില്‍നിന്നു പിന്തിരിയില്ലെന്നാണ് അതിരൂപത ഭാരവാഹികള്‍ നല്‍കുന്ന സൂചന.

നേരത്തെ വിവിധ ഘട്ടങ്ങളിലായി തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അതിരൂപത സമരം നടത്തിയിരുന്നു. എന്നാല്‍, ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നാരോപിച്ചാണ് നാലാംഘട്ടമായി അനിശ്ചിതകാലസമരത്തിനു തുടക്കമിട്ടത്.

തിരുവനന്തപുരത്തെ തീരദേശജനതയെ മുഴുവന്‍ 30-ാം തീയതിവരെ വിഴിഞ്ഞത്തെ തുറമുഖ കവാടത്തിലെത്തിച്ച് ശക്തമായ സമരമാണ് നാലാംഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.

വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. അടുത്ത വര്‍ഷം തുറമുഖത്തിന്റെ ആദ്യ ബര്‍ത്ത് പണിപൂര്‍ത്തിയാക്കാനാണ് തീരുമാനം. ഈ ഘട്ടത്തില്‍ പുനരധിവാസ പാക്കേജ് നടപ്പായില്ലെങ്കില്‍, പിന്നീട് അതിനുള്ള സാധ്യത തീരെക്കുറവാണെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ സമരം ശക്തമാക്കിയിരിക്കുന്നത്. തുറമുഖത്തിന്റെ നിര്‍മാണം നിര്‍ത്തിവെച്ച് തീരശോഷണത്തെക്കുറിച്ചു ശാസ്ത്രീയപഠനം നടത്തണമെന്നാണു പ്രധാന ആവശ്യം.

പദ്ധതികാരണം വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കി പുനരധിവാസം ഉറപ്പാക്കുക, മണ്ണെണ്ണ വില നിയന്ത്രിക്കുന്നതിന് തമിഴ്നാട് മോഡല്‍ സബ്സിഡി നടപ്പാക്കുക, കാലാവസ്ഥാ മുന്നറിയിപ്പു കാരണം ജോലിക്ക് പോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളിക്ക് മിനിമം വേതനം ഉറപ്പാക്കുക തുടങ്ങിയവയാണ് അതിരൂപത ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.

തീരദേശത്തെ മുഴുവന്‍ ജനങ്ങളും സമരരംഗത്തേക്ക് എത്തിയതോടെ പ്രശ്‌നപരിഹാരത്തിനു സര്‍ക്കാരും ആക്കംകൂട്ടിയിട്ടുണ്ട്. അതിരൂപത ഭാരവാഹികളുമായി അനൗദ്യോഗിക ചര്‍ച്ചയ്ക്കു ജനപ്രതിനിധികള്‍ തുടക്കമിട്ടുകഴിഞ്ഞു. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതരത്തിലുള്ള ഉറപ്പു ലഭ്യമാക്കാതെ ചര്‍ച്ചകള്‍ക്കു തയ്യാറാകേണ്ട എന്ന നിലപാടാണ് അതിരൂപതാ നേതൃത്വത്തിന്.

സമരപ്പന്തലിലേക്ക് താമസം മാറാന്‍ തയ്യാര്‍- ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ

വിഴിഞ്ഞം തുറമുഖത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് താന്‍ ബിഷപ്പ് ഹൗസില്‍ നിന്ന് സമരപ്പന്തലിലേക്കു താമസം മാറാനും ഒരുക്കമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ കത്തോലിക്കാ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിൽ നടന്ന സമരത്തിന് ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ, സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസ് എന്നിവർക്കൊപ്പം വൈദികരും നേതൃത്വം നൽകുന്നു

തുറമുഖ കവാടത്തില്‍ നടക്കുന്ന പ്രതിഷേധ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറമുഖ നിര്‍മാണത്തെത്തുടര്‍ന്ന് ജില്ലയിലെ പൊഴിയൂര്‍ മുതല്‍ വെട്ടുകാട് വേളിവരെയുള്ള തീരം കടലെടുത്തതായി അദ്ദേഹം ആരോപിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം പാടെ നശിച്ചു. തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ചശേഷം പാരിസ്ഥിതികാഘാത പഠനം നടത്തണം.

സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടുള്ള പാരിസ്ഥിതിക റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിട്ടുള്ളത്. തീരശോഷണം ഓരോ മണിക്കൂറിലും നടക്കുന്ന സ്ഥിതിയാണുള്ളത്. അനുഭാവപൂര്‍വം കാര്യങ്ങള്‍ പരിഗണിക്കാന്‍ ഭരണകൂടം തയ്യാറായില്ലെങ്കില്‍ സമരത്തിന്റെ രീതി മാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കണ്ടെത്തിയ സ്ഥലത്തില്‍ തര്‍ക്കം

തുറമുഖ നിര്‍മാണം കാരണം വീടുകള്‍ നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിന് മുട്ടത്തറയില്‍ 18 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് ഗതാഗതമന്ത്രി ആന്റണിരാജു കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍ മുട്ടത്തറയിലുള്ള ഈ ഭൂമി മൃഗസംരക്ഷണവകുപ്പിന്റേതാണ്.

ഈ ഭൂമി നല്‍കിയാല്‍ ഡയറി കോളേജിന്റെ അംഗീകാരം നഷ്ടമാകുമെന്ന നിലപാടാണ് മൃഗസംരക്ഷണ വകുപ്പിന്. പകരം ഭൂമി കണ്ടെത്തി നല്‍കിയാലേ മുട്ടത്തറയിലെ സ്ഥലം പുനരധിവാസത്തിനു ലഭ്യമാകൂവെന്നതാണ് നിലവിലെ അവസ്ഥ. പുനരധിവാസകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 22-ന് മന്ത്രിതല യോഗം ചേരും.

Content Highlights: Vizhinjam port protest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented