'ദുര്‍മന്ത്രവാദവും അന്ധവിശ്വാസങ്ങളും നിരോധിക്കണം'; പി.ടി ബില്ലവതരിപ്പിക്കുന്ന വീഡിയോ പങ്കുവെച്ച് ഉമ


അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കണമെന്ന് അന്നാവശ്യപ്പെട്ടായിരുന്നു പി.ടി. തോമസ് നിയമസഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ചത്.

പി.ടി.തോമസ് | ഫോട്ടോ: മാതൃഭൂമി

കൊച്ചി: കേരളത്തിൽ നരബലിയുടെ ഞെട്ടിക്കുന്ന വാർത്തകൾ പുറത്തു വരുമ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് അന്തരിച്ച മുൻ എം.എൽ.എ. പി.ടി. തോമസ് നിയമസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലാണ്. ദുർമന്ത്രവാദവും അന്ധവിശ്വാസങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പി.ടി. തോമസ് നിയമസഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ചത്. ഇതിന്റെ വീഡിയോ ഉമ തോമസ് എം.എൽഎ. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പിന്റ പൂർണരൂപം
ദുർമന്ത്രവാദത്തിന്റേയും അന്ധവിശ്വാസങ്ങളുടെയും പേരിൽ ഇന്ന് കേരളത്തിൽ നടക്കുന്നത് ഭയപ്പെടുത്തുന്ന കാര്യങ്ങളാണ്. ഒരു നിയമ നിർമ്മാണം നടത്തി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കേണ്ടത് ഇന്ന് അടിയന്തര പ്രാധാന്യമുള്ള വിഷയമായി മാറുകയാണ്. ഈ വിഷയങ്ങളെ പി.ടി. വളരെ ഗൗരവപൂർവ്വമാണ് നോക്കി കണ്ടിരുന്നത്. അതുകൊണ്ട് തന്നെയാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് പി.ടി. നിയമസഭയിൽ ഒരു സ്വകാര്യ ബില്ല് അവതരിപ്പിക്കാൻ തയ്യാറായതും. ഇത്തരം സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ അടിയന്തരമായി നിയമ നിർമ്മാണം നടത്താൻ തയ്യാറാവണം.Content Highlights: facebook post uma thomas mla - pt thomas introduce bill against satanism

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented