രമ്യാ ഹരിദാസിനെതിരേ പോസ്റ്റ്; കാർഷിക സർവകലാശാലയിലെ സി.പി.എം. സംഘടനാനേതാവിനെ തരംതാഴ്‌ത്തി


കഴിഞ്ഞദിവസം സ്ഥാനമൊഴിഞ്ഞ വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബുവിെനതിരേ സർക്കാരിനും ഗവർണർക്കും നിരന്തരം പരാതികൾ നൽകുകയും വ്യാജയോഗ്യത ചൂണ്ടിക്കാട്ടുകയും ചെയ്തതിലെ പ്രതികാരമാണ് തരംതാഴ്‌ത്തലിന് പിന്നിലെന്ന് അവർ ആരോപിച്ചു.

കാർഷിക സർവകലാശാലാ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയെ തരംതാഴ്‌ത്തിയ നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ രജിസ്ട്രാറെ ഉപരോധിക്കുന്നു, രമ്യഹരിദാസ് എംപി | Photo: മാതൃഭൂമി

തൃശ്ശൂർ: ആലത്തൂർ എം.പി. രമ്യാ ഹരിദാസിനെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെത്തുടർന്ന് സ്ഥലംമാറ്റിയ കാർഷിക സർവകലാശാലയിലെ സി.പി.എം. സംഘടനാനേതാവിനെ തസ്തികയിൽനിന്ന് തരംതാഴ്‌ത്തി. കെ.എ.യു. എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.വി. ഡെന്നിയെയാണ് അസി. രജിസ്ട്രാർ തസ്തികയിൽനിന്ന് തരംതാഴ്‌ത്തി സെക്ഷൻ ഓഫീസറാക്കിയത്.

രമ്യാ ഹരിദാസ് എം.പി. ഗവർണർക്കും ലോക്‌സഭാ സ്പീക്കർക്കുമടക്കം പരാതി നൽകിയിരുന്നു. പരാതിയെത്തുടർന്ന് സി.വി. ഡെന്നിയെ ആദ്യം അഞ്ചുമാസം സസ്പെൻഡ്‌ ചെയ്യുകയും പിന്നീട് പടന്നക്കാട് കാർഷിക കോളേജിലേക്ക്‌ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. സർവകലാശാല നിയോഗിച്ച അന്വേഷണക്കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സിക്യുട്ടീവ് കമ്മിറ്റിയുടേതാണ് ഇപ്പോഴത്തെ നടപടി. സംഭവത്തിൽ ഗവർണറും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നതായി അറിയുന്നു.

അതേസമയം നടപടിക്കെതിരേ എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകർ രജിസ്ട്രാറെ ഉപരോധിച്ചു. സംഘടനാ സെക്രട്ടറിക്കെതിരേ പ്രതികാരനടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് ആരോപണം.

കഴിഞ്ഞദിവസം സ്ഥാനമൊഴിഞ്ഞ വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബുവിെനതിരേ സർക്കാരിനും ഗവർണർക്കും നിരന്തരം പരാതികൾ നൽകുകയും വ്യാജയോഗ്യത ചൂണ്ടിക്കാട്ടുകയും ചെയ്തതിലെ പ്രതികാരമാണ് തരംതാഴ്‌ത്തലിന് പിന്നിലെന്ന് അവർ ആരോപിച്ചു. അതീവരഹസ്യമായി ഒക്ടോബർ മൂന്നിന് നടന്ന ഓൺലൈൻ ഭരണസമിതി യോഗത്തിൽ ആകെയുള്ള അഞ്ച് അംഗങ്ങളിൽ രണ്ടംഗങ്ങൾ പങ്കെടുത്തിട്ടില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

അധികശമ്പളം തിരിച്ചടയ്‌ക്കണമെന്ന്‌ നിർദേശിച്ച ഫയൽ കാണാനില്ല

കാർഷിക സർവകലാശാലയിൽനിന്ന് കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞ വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു കൈപ്പറ്റിയ അധികശമ്പളം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഫയൽ കാണാതായി. എട്ടരലക്ഷം രൂപയാണ് അധികശമ്പളമായി വി.സി. കൈപ്പറ്റിയത്.

2017 ഡിസംബറിൽ ചുമതലയേറ്റതുമുതൽ 2021 മേയ് 31 വരെയാണ് വി.സി. അധികശമ്പളം കൈപ്പറ്റിയതെന്ന് സർവകലാശാലാ ധനകാര്യവിഭാഗം കണ്ടെത്തിയിരുന്നുവെന്നാണ് സൂചന.

കാർഷിക സർവകലാശാലയിലെ ഉദ്യോഗസ്ഥർ നൽകിയ ശമ്പളബില്ലിലെ പിഴവാണ് അധികശമ്പളം വി.സി.ക്ക് നൽകാൻ കാരണമെന്നും സൂചനയുണ്ട്.

Content Highlights: facebook post against ramya haridas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented