മാസ്ക് വാർത്തയുമായി ബന്ധപ്പെട്ട് ഇറങ്ങിയ ട്രോളുകളിലൊന്ന്
കണ്ണൂര്‍: മാസ്കില്ലെങ്കില്‍ കേസില്ലെന്ന വാര്‍ത്ത കേട്ട ഉടന്‍ ഊരിവച്ചവരുടെ ആഹ്ലാദച്ചിരി മിനുട്ടുകള്‍ക്കുള്ളില്‍ മാസ്ക് മറച്ചു. തീവണ്ടിയാത്രക്കിടെ മാസ്ക് വലിച്ചെറിഞ്ഞവര്‍ പിന്നീട് തൂവാലകൊണ്ട് മുഖം മറച്ചു. കോവിഡിന്റെ രണ്ടുവര്‍ഷത്തിനുശേഷം മാസ്ക് ഊരിവെക്കാമെന്ന അറിയിപ്പ് ബുധനാഴ്ച വന്നതോടെയാണ് പലരും കുറച്ച് സമയത്തേക്ക് മാസ്ക് ഊരിവച്ചതും പെട്ടെന്നുതന്നെ മാസ്കിനുള്ളിലായതും.
അറിയിപ്പ് പലരെയും കണ്‍ഫ്യൂഷനിലാക്കി. മാസ്ക് ധരിച്ചില്ലെങ്കില്‍ ഇനി കേസില്ലെന്ന വാര്‍ത്തയാണ് രാവിലെ 11 മണിയോടെ പ്രത്യക്ഷപ്പെട്ടത്. ഇത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പിന്നാലെ ട്രോളിന്റെ പെരുമഴ വന്നു. മിന്നല്‍ മുരളിയിലെ ഷിബുവും ചെവി രക്ഷപ്പെട്ടു എന്നുപറയുന്ന രജനീകാന്തും മിനുട്ടുകള്‍ക്കുള്ളില്‍ ഷെയര്‍ചെയ്യപ്പെട്ടു. ഓം ശാന്തി ഓശാനയിലെ നസ്രിയയെ വനിതാ പ്രതിനിധിയായി ട്രോളര്‍മാര്‍ എത്തിച്ചു. മാസ്ക് കമ്പനി മുതലാളിയുടെ ജയറാം ഭാവവും ലിപ്സ്റ്റിക് മുതലാളിയുടെ ജഗദീഷ് ചിരിയും പടര്‍ന്നുകയറി.
എന്നാല്‍ മാസ്കും സാമൂഹിക അകലവും തുടരണമെന്ന ഫ്ളാഷ് ന്യൂസ് വന്നതോടെ ട്രോളുകളുടെ ഭാവവും മാറി. സി.ബി.ഐ.യിലെ സേതുരാമയ്യര്‍ സീരിയസായി പറയുന്ന ട്രോളില്‍ ആഹ്ലാദച്ചിരി മറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി ട്വീറ്റ് ചെയ്തു, മാധ്യമ വാര്‍ത്തകള്‍ ശരിയല്ലെന്ന്. പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ മുഴുവന്‍ സങ്കടട്രോളായിരുന്നു.
Content Highlights: face mask
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..