വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നശിപ്പിച്ച പോലീസ് വാഹനം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം: വിഴിഞ്ഞം ആക്രമത്തില്‍ തീവ്രവാദ ബന്ധമുള്ളതായി സംസ്ഥാന ഇന്റലിജന് റിപ്പോര്‍ട്ട്. സമരസമിതിയിലെ ചില നേതാക്കളും തീവ്രവാദ ബന്ധമുള്ളവരും ചേര്‍ന്ന് രഹസ്യയോഗം നടത്തിയെന്നാണ് കണ്ടെത്തല്‍. വിഴിഞ്ഞം പോലീസ് സ്റ്റേഷന് ആക്രമണത്തില്‍ പുറത്തുനിന്നുള്ളവര്‍ നുഴഞ്ഞുകയറിയെന്ന് പ്രചരിപ്പിക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ യോഗത്തിലുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിഴിഞ്ഞത്തെ അക്രമ സംഭവങ്ങളില്‍ തീവ്രവാദബന്ധമുള്ളവരുടെ ഇടപെടലുണ്ടായെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. അക്രമത്തിന് ശേഷമുള്ള കാര്യങ്ങള്‍ തീരുമാനിക്കാനായി ഇന്നലെ വിഴിഞ്ഞം കോട്ടപ്പുറം സ്കൂളിലാണ് യോഗം നടന്നത്. രാത്രി വരേ നീണ്ട യോഗമായിരുന്നു അത്. പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരും തീവ്ര ഇടത് സംഘടനയില്പെട്ടവരും കര്‍ഷക സമരത്തില്‍ പങ്കെടുത്തവരും യോഗത്തില്‍ പങ്കെടുത്തു.
പോലീസ് സ്റ്റേഷനില്‍ അക്രമണം നടത്തിയത് സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയവരാണ് എന്ന് പ്രചരിപ്പിക്കണം. അറസ്റ്റിന് വഴങ്ങരുത്, അറസ്റ്റിനെ പ്രതിരോധിക്കണം, ഒരു സമ്മര്‍ദ്ദ ഗ്രൂപ്പായി തുടരണം എന്നുള്ള നിര്‍ദേശങ്ങളാണ് യോഗത്തിലുണ്ടായത്. ഇത് സംബന്ധിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്കി. അതേസമയം, അക്രമ സംഭവങ്ങളില്‍ തീവ്രവാദ ബന്ധം ഉണ്ടോ എന്ന് നിലവില്‍ പറയാന്‍ കഴിയില്ല എന്നാണ് വിഴിഞ്ഞത്ത് പ്രത്യേക ഓഫീസറായി നിയമിതയായ തിരുവനന്തപുരം റേഞ്ച് ഡിഐജി ആര് നിശാന്തിനിയുടെ പ്രതികരണം.
Content Highlights: extremist groups in vizhinjam police station attack
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..