എ. സമ്പത്ത്| Photo: Mathrubhumi
തിരുവനന്തപുരം: ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി പ്രവര്‍ത്തിച്ച എ. സമ്പത്തിനു വേണ്ടി ഇതുവരെ ചെലവാക്കിയത് 7.26 കോടി രൂപ. ശമ്പളം, യാത്രാബത്ത, പേഴ്‌സണല്‍ സ്റ്റാഫ് തുടങ്ങിയ ഇനങ്ങളിലാണ് രണ്ടുകൊല്ലമായി ഇത്രയും തുക ഖജനാവില്‍നിന്ന് ചെലവാക്കിയത്. ധനമന്ത്രി കെ. ബാലഗോപാല്‍ നിയമസഭയില്‍വെച്ച ബജറ്റ് രേഖകളില്‍നിന്നാണ് സര്‍ക്കാര്‍ പുറത്തുവിടാന്‍ മടിച്ച വിവരം പുറത്തുവരുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റ നേതാവിന്റെ പുനരധിവാസത്തിനു വേണ്ടി ഇത്രയും വലിയ തുക ചെലവഴിച്ച ചരിത്രം സംസ്ഥാനത്തു തന്നെ ഇതാദ്യമായാണ്. 2019-20 സാമ്പത്തിക വര്‍ഷം 3.85 കോടി രൂപ ചെലവാക്കിയപ്പോള്‍ 2020-21 വര്‍ഷത്തില്‍ 3.41 കോടിരൂപയാണ് ചെലവാക്കിയത്.
സമ്പത്തിന്റെ ശമ്പളം, യാത്രാബത്ത, ഓഫീസ് ചെലവ്, വാഹനം, മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് എന്നിവയ്ക്കു പുറമേ ദിവസ വേതനക്കാര്‍ ഉള്‍പ്പെടെയുള്ള പേഴ്‌സണല്‍ സ്റ്റാഫിന്റെ വേതനം, യാത്രാബത്ത എന്നിവയെല്ലാം ചേര്‍ത്താണ് പൊതുഖജനാവില്‍നിന്ന് 7.26 കോടിരൂപ ചെലവിട്ടത്. സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം നട്ടംതിരിയുന്നതിനിടെയാണ് ഇത്രയും തുക ചെലവഴിച്ചത്. ഡല്‍ഹി ചുമതല ഒഴിഞ്ഞ സമ്പത്ത്, ഇപ്പോള്‍ മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയാണ്.
ഇത്രയും പണം ചെലവാക്കിയതുകൊണ്ട് സംസ്ഥാനത്തിന് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടം ഉണ്ടായോ എന്ന ചോദ്യമാണ് ഉയരുന്നത്. കേന്ദ്രസര്‍ക്കാരുമായുള്ള ഏകോപനം ആയിരുന്നു കാബിനറ്റ് റാങ്കിലുണ്ടായിരുന്ന സമ്പത്തിന്റെ മുഖ്യചുമതല. ഇതിന് ഡല്‍ഹിയില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ വിപുലമായ സംവിധാനം ഉള്ളപ്പോഴായിരുന്നു സമ്പത്തിന്റെ നിയമനം. ഏകോപനത്തിന്റെ കാര്യത്തില്‍ സമ്പത്ത് എന്തുചെയ്‌തെന്ന ചോദ്യവും ഉയരുന്നുണ്ട്. ഏകോപനം ഏറ്റവും ആവശ്യമായിരുന്ന കോവിഡ് കാലത്ത് സമ്പത്ത്, ഡല്‍ഹിയില്‍തന്നെ അദ്ദേഹം ഉണ്ടായിരുന്നില്ല. കണക്കുകള്‍ പുറത്തെത്തിയതോടെ നിയമനം പാഴ്‌ചെലവാണെന്ന വിമര്‍ശനം ഉയരുകയാണ്.
Content Highlights: extravaganza for a sampath
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..