ഫീസ് വിവരങ്ങൾ| Image: Mathrubhumi news screengrab
തിരുവനന്തപുരം: ആലപ്പുഴ ചേര്‍ത്തല എസ്.എച്ച്. നഴ്‌സിങ് കോളജില്‍ വിദ്യാര്‍ഥികളില്‍നിന്ന് അമിത ഫീസ് ഈടാക്കിയെന്ന് പരാതി. ഫീ റെഗുലേറ്ററി കമ്മിഷന്റെ മാനദണ്ഡം ലംഘിച്ച് മുപ്പതിനായിരത്തിലേറെ രൂപ ഈടാക്കിയെന്നാണ് നഴ്‌സിങ് കൗണ്‍സില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ നഴ്‌സിങ് കൗണ്‍സില്‍ ഫീ റെഗുലേറ്ററി കമ്മിഷന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
എസ്.എച്ച്. നഴ്‌സിങ് കോളേജ് വിദ്യാര്‍ഥികളോട് വളരെ മോശമായി പെരുമാറിയിരുന്നെന്നും ആശുപത്രി വാര്‍ഡുകള്‍ ഉള്‍പ്പെടെ കുട്ടികളെ കൊണ്ട് വൃത്തിയാക്കിച്ചിരുന്നെന്നുമുള്ള വാര്‍ത്ത മാതൃഭൂമി ന്യൂസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമിത ഫീസ് ഈടാക്കിയെന്ന പരാതി പുറത്തുവന്നിരിക്കുന്നത്. വിദ്യാര്‍ഥിനികളുടെ പരാതി ഉയര്‍ന്നതിന് പിന്നാലെ നഴ്‌സിങ് കൗണ്‍സില്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
Also Read
അമിത ഫീസായി മുപ്പതിനായിരം രൂപവരെ ഈടാക്കി എന്നതാണ് നഴ്‌സിങ് കൗണ്‍സില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഫീ റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ചിരിക്കുന്ന ബി.എസ്.സി. നഴ്‌സിങ്ങിന് നിശ്ചയിച്ചിരിക്കുന്നത് 80,500 രൂപയാണ്. യൂണിഫോമിന് 13,000 രൂപയാണ് കോളേജ് ഈടാക്കുന്നത്. എന്നാല്‍ നല്‍കുന്നത് മൂന്ന് യൂണിഫോമുകളാണെന്നാണ് വിവരം. ഇത്തരത്തില്‍ മുപ്പതിനായിരത്തോളം രൂപയാണ് കോളേജ് അധികമായി ഈടാക്കുന്നത് എന്നാണ് നഴ്‌സിങ് കൗണ്‍സില്‍ കണ്ടെത്തിയിരിക്കുന്നത്.
നഴ്‌സിങ് കൗണ്‍സില്‍ നല്‍കിയ പരാതിയില്‍ ഫീ റെഗുലേറ്ററി കമ്മിഷന്‍ എന്തു നടപടി സ്വീകരിക്കും എന്നാണ് അറിയാനുള്ളത്.
Content Highlights: extra fee allegation against sh college of nursing
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..