കോഴിക്കോട്: കല്ലായിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത് പടക്കത്തിന്റെ ബാക്കിയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്. സമീപത്തെ വീട്ടില്‍ നടന്ന കല്ല്യാണത്തിന് ഉപയോഗിച്ചതിന്റെ ബാക്കിയാണ് ട്രാക്കില്‍ കാണപ്പെട്ടത്. 

തീ കൊടുത്താല്‍ മുകളില്‍ പോയി പൊട്ടുന്ന തരത്തിലുള്ള പടക്കമാണിത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും നടപടിയെടുക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. 

വെള്ളിയാഴ്ച രാവിലെ 8.30 ഓടെ ഐസ്‌ക്രീം ബോംബിന്റെ രൂപത്തിലാണ് കല്ലായിലെ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയത്. തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

content Highlights: Explosive material was found on Kozhikode railway track