കോഴിക്കോട്: കല്ലായിലെ റെയില്‍ പാളത്തില്‍ സ്ഫോടക വസ്തു കണ്ടെത്തി. ഐസ്‌ക്രീം ബോളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തു.

വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കല്ലായിലെ ഗുഡ്‌സ് ഗോഡൗണിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് ഐസ്‌ക്രീം ബോംബ് രൂപത്തിലുള്ള സ്‌ഫോടക വസ്തു കണ്ടെത്തിയത്. 

പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ ബോംബല്ലെന്നാണ് പ്രാഥമിക നിഗമനം. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തുകയാണ്. 

content highlights: explosive material was found on Kozhikode railway track