തൊടുപുഴ: മൂലമറ്റം പവര്‍ ഹൗസില്‍ വീണ്ടും പൊട്ടിത്തെറി. ശനിയാഴ്ച ഉച്ചയോടെ ആറാം നമ്പര്‍ ജനറേറ്ററിന്റെ അനുബന്ധഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നുമാണ് വിവരം. 

പൊട്ടിത്തെറിയെ തുടര്‍ന്ന് മൂലമറ്റം പവര്‍ ഹൗസിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. പൊട്ടിത്തെറിയുടെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 

പത്തുദിവസത്തിനിടെ ഇത് രണ്ടാംതവണയാണ് മൂലമറ്റത്ത് പൊട്ടിത്തെറിയുണ്ടാകുന്നത്. ജനുവരി 20-ന് രാത്രി ട്രയല്‍ റണ്‍ നടത്തുന്നതിനിടെയും പൊട്ടിത്തെറിയുണ്ടായി. ശ്വാസതടസം അനുഭവപ്പെട്ട രണ്ടു ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

Content Highlights: explosion in moolamattom power house idukki