കട്ടപ്പന: മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി. ജനറേറ്ററിന്റെ ഒരുഭാഗം പൊട്ടിത്തെറിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് രണ്ട് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പവര്‍ഹൗസിനുള്ളില്‍ മുഴുവന്‍ പുക നിറഞ്ഞു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട് ജീവനക്കാരെ ആശുപത്രിയില്‍ എത്തിച്ചത്. രണ്ടുപേരുടെയും നില ഗുരുതരമല്ല.
ഫയര്‍ഫോഴ്സ് എത്തിയാണ് പവര്‍ഹൗസില്‍ ഉണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും പുറത്തെത്തിച്ചത്. രാത്രി 9.15 ഓടെ ട്രയല്‍ റണ്‍ നടത്തുന്നതിനിടെയാണ് ജനറേറ്ററിന്റെ എക്സിസ്റ്റര്‍ ഭാഗത്ത് പൊട്ടിത്തെറിയുണ്ടായത്. ഇതേത്തുടര്‍ന്ന് പവര്‍ ഹൗസിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ചു. എത്ര സമയത്തിനകം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
Content Highlights: Explosion at Moolamattom power house
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..