സുധാകരനോട് ഗൗരവത്തോടെയാണ് വിശദീകരണം തേടിയത്,രാജി സന്നദ്ധത അറിയിച്ചെന്നത് കള്ളവാര്‍ത്ത- സതീശന്‍


വി.ഡി.സതീശൻ

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍ രാജിസന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചുവെന്ന വാര്‍ത്ത പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രതിസന്ധിയില്‍ നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിനെ രക്ഷപ്പെടുത്തിയെടുക്കുന്നതിന് കള്ള വാര്‍ത്ത ഡല്‍ഹിയില്‍ നിന്ന് നല്‍കുകയാണെന്നും സതീശന്‍ വ്യക്തമാക്കി.

'ശൂന്യാകാശത്ത് നിന്ന് സൃഷ്ടിച്ചെടുത്ത തെറ്റായ വാര്‍ത്തയാണത്. കത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ സുധാകരന്‍ പരാമര്‍ശം നടത്തിയെന്ന നുണ വരെ അടിച്ചുവിടുകയാണ്. രണ്ടാഴ്ച മുമ്പ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സീതാറാം യെച്ചൂരി ഫോണില്‍ വിളിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അതൃപ്തി പ്രകടിപ്പിച്ചുവെന്ന സമാനമായി തെറ്റായ വാര്‍ത്ത ഡല്‍ഹിയില്‍ നിന്ന് വന്നു. പിന്നീട് അതിനെ കുറിച്ച് ഒരു വിവരവുമില്ല. കോണ്‍ഗ്രസ് അധ്യക്ഷന്റെ ഓഫീസില്‍ നിന്ന് തന്നെ ഇതു സംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടുണ്ട്. ഇത് മനഃപൂര്‍വ്വമായിട്ട് ചെയ്യുന്നതാണ്. പ്രതിക്കൂട്ടിലായ സര്‍ക്കാരിനെ രക്ഷപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം'സതീശന്‍ പറഞ്ഞു.തെറ്റായ വാര്‍ത്തകള്‍ പടച്ചുവിട്ട് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കാന്‍ നോക്കരുത്. ആര്‍എസ്എസിനെ സംബന്ധിച്ചിട്ടുള്ള കെ.സുധാകരന്റെ പ്രസ്താവനയില്‍ താനടക്കമുള്ള നേതാക്കളും ദേശീയ നേതാക്കളും പ്രതികരണം നടത്തിയിട്ടുണ്ട്. തനിക്ക് പറ്റിയ നാക്കുപിഴയാണെന്ന് സുധാകരനും പറഞ്ഞു കഴിഞ്ഞു. അദ്ദേഹത്തിന്റെ വിശദീകരണം പാര്‍ട്ടി സ്വീകരിച്ചു. ഗൗരവത്തോട് കൂടിയാണ് സുധാരകരന്റെ പ്രസ്താവനയെ പാര്‍ട്ടി കണ്ടത്. അതില്‍ വിശദീകരണം തേടിയതും അതേ ഗൗരവത്തിലാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. എല്ലാവരും ഒരു പോലെ സംസാരിക്കണമെന്നില്ല. പറയുന്ന കാര്യമെല്ലാം ഒന്നാണ്. സുധാകരന്റെ പ്രസ്താവനയില്‍ ലീഗിന്റെ ആശങ്കകള്‍ പരിഹരിച്ചിട്ടുണ്ട്.അവരുമായി സംസാരിച്ചെന്നും സതീശന്‍ വ്യക്താമാക്കി.

Content Highlights: explanation was seriously sought from Sudhakaran-willingness to resign-fake news-vd satheesan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022

Most Commented