കത്ത് നല്‍കുന്ന പതിവില്ല, ഔദ്യോഗിക അന്വേഷണം നടന്നുവരുന്നു- വിശദീകരിച്ച് തിരുവനന്തപുരം നഗരസഭ


സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അന്വേഷണം നടന്നുവരികയാണ്. വിശദമായ വിവരങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താനാകൂ എന്ന് വിശദീകരണം

ആര്യാ രാജേന്ദ്രൻ, വിവാദമായ കത്ത്‌

തിരുവനന്തപുരം: താത്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്തുവിവാദത്തില്‍ വിശദീകരണവുമായി തിരുവനന്തപുരം നഗരസഭ. നിയമനവുമായി ബന്ധപ്പെട്ട് കത്ത് നല്‍കിയിട്ടില്ലെന്ന് നഗരസഭ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മേയര്‍ എന്ന നിലയിലോ ഓഫീസില്‍നിന്നോ കത്ത് നല്‍കിയിട്ടില്ല. ഇത്തരത്തില്‍ കത്ത് നല്‍കുന്ന പതിവ് നഗരസഭയ്ക്ക് ഇല്ല. മേയര്‍ സ്ഥലത്ത് ഇല്ലാത്ത ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നത്. വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നഗരസഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.



സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അന്വേഷണം നടന്നുവരികയാണ്. വിശദമായ വിവരങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താനാകൂ. നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാന്‍ ചിലര്‍ നേരത്തേയും ശ്രമങ്ങള്‍ നടത്തിയിരുന്നു. ആ ശ്രമങ്ങളൊക്കെ പരാജയപ്പെട്ടപ്പോഴാണ് പുതിയ തന്ത്രവുമായി രംഗത്ത് വന്നതെന്നും നഗരസഭ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് നഗരസഭയും ഭരണസമിതിയും ഉദ്ദേശിക്കുന്നത്. മാത്രമല്ല, ഇങ്ങനെ ഒരു ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടര്‍ന്ന് എംപ്ലോയ്‌മെന്റ് വഴി നിയമനം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നഗരസഭ തീരുമാനിച്ചതായി നഗരസഭ വ്യക്തമാക്കി.

Content Highlights: explanation from thiruvananthapuram corporation - letter controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented