കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍; റിപ്പോര്‍ട്ട് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു


ആന്റണി രാജു, കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ. photo: mathrubhumi

തിരുവനന്തപുരം: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സിന്റെ നിര്‍മ്മാണം സംബന്ധിച്ച് ചെന്നൈ ഐ.ഐ.ടി സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. അളകസുന്ദര മൂര്‍ത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.

ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ എസ്. ഹരികുമാര്‍ (കണ്‍വീനര്‍), ഐഐടി ഖരഗ്പൂര്‍ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. നിര്‍ജര്‍ ധംങ്, കോഴിക്കോട് എന്‍ഐടി സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് വിഭാഗം സീനിയര്‍ പ്രൊഫ.ഡോ.ടി. എം. മാധവന്‍ പിള്ള, പൊതുമരാമത്തു വകുപ്പ് ബില്‍ഡിംഗ്‌സ് ചീഫ് എന്‍ജിനീയര്‍ എല്‍. ബീന, തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജ് പ്രൊഫ. കെ. ആര്‍. ബിന്ദു എന്നിവര്‍ അടങ്ങുന്ന വിദഗ്ധ സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

content highlights: expert committee study iit report on kozhikode ksrtc bus terminal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented